കേരളം

kerala

ETV Bharat / sports

'അവന്‍ മികച്ച താരം '; നിലവിലെ കളിക്കാരില്‍ മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ഡെയ്ൽ സ്റ്റെയ്ൻ - ഡെയ്ൽ സ്റ്റെയ്ൻ

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ഒരു ചോദ്യോത്തര വേളയിലാണ് ഇതിഹാസ പേസർ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്

Dale Steyn  babar azam  Dale Steyn Names babar azam For Best All-Format Batter  ഡെയ്ൽ സ്റ്റെയ്ൻ  ബാബര്‍ അസം
''അവന്‍ മികച്ച താരം''; നിലവിലെ കളിക്കാരില്‍ മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ഡെയ്ൽ സ്റ്റെയ്ൻ

By

Published : Apr 14, 2022, 9:19 PM IST

കേപ്‌ടൗണ്‍ : നിലവിലെ ക്രിക്കറ്റര്‍മാരില്‍ എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ഒരു ചോദ്യോത്തര വേളയിലാണ് ഇതിഹാസ പേസർ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്.

'നിങ്ങളുടെ അഭിപ്രായത്തിൽ നിലവിൽ എല്ലാ ഫോർമാറ്റുകളിലുമുള്ള ഏറ്റവും മികച്ച ബാറ്റര്‍ ആരാണ് ?' എന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ ചോദ്യം. 'ഒരുപക്ഷേ ബാബർ ? അവൻ വളരെ മികച്ച താരമാണ്' - എന്നാണ് സ്റ്റെയ്ൻ മറുപടി നല്‍കിയത്.

നിലവിൽ ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം അടുത്തിടെ ഐസിസിയുടെ പ്ലെയര്‍ ഓഫ്‌ ദി മന്ത് പുരസ്‌കാരം തുടര്‍ച്ചയായി നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡ് ബാബര്‍ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഐസിസിയുടെ മികച്ച പുരുഷ താരമായി ബാബര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

also read:ടിം സൗത്തിക്ക് സർ റിച്ചാർഡ് ഹാഡ്‌ലി പുരസ്‌കാരം

ഓസ്‌ട്രേലിയക്കെതിരായ പര്യടനത്തിലെ പ്രകടനമാണ് മാര്‍ച്ചില്‍ ഐസിസി പുരസ്‌കാരത്തിന് ബാബറിനെ അര്‍ഹനാക്കിയത്. ടെസ്റ്റ് പരമ്പരയില്‍ 390 റൺസാണ് താരം അടിച്ചെടുത്തത്. കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കരിയറിലെ ഏറ്റവും വലിയ സ്‌കോറായ 196 റൺസും അസം കണ്ടെത്തി. തുടര്‍ന്ന് നടന്ന ഏകദിന മത്സരങ്ങളിലും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ അസം കരുത്ത് കാട്ടിയിരുന്നു.

ABOUT THE AUTHOR

...view details