ലോകകപ്പ് ക്രിക്കറ്റിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ ഉമർ അക്മൽ, അഹമ്മദ് ഷെഹ്സാദ്, വഹാബ് റിയാസ് എന്നിവരെ ഒഴിവാക്കിയുള്ള സാധ്യതാ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 18 ന് പതിനഞ്ചംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ടീം ഈ മാസം 23 ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. അടുത്ത മാസം 23 ന് അഫ്ഗാനിസ്ഥാനുമായി പരിശീലന മത്സരം. മെയ് 31 ന് വെസ്റ്റ് ഇന്‍ഡീസുമായാണ് ലോകകപ്പിലെ പാകിസ്ഥാന്‍റെ ആദ്യ മത്സരം.
ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
കഴിഞ്ഞ ലോകകപ്പില്‍ കളിച്ച മൂന്ന് സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് പാകിസ്ഥാൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ഏപ്രില്‍ 18 ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും.
പാകിസ്ഥാൻ ക്രിക്കറ്റ് ടീം
സാധ്യതാ ടീം: സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ആബിദ് അലി, അസിഫ് അലി, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാദ് വാസിം, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നയിന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഷുഹൈബ് മാലിക്, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ.