ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ODI Cricket World Cup 2023) സന്നാഹ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും (ODI World Cup Warm Up Matches). മൂന്ന് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (Karyavattom Green Field Stadium), ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം (Hyderabad Rajiv Gandhi International Stadium), ഗുവാഹത്തി (Guwahati) എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ വിവിധ ചാനലുകളിലൂടെയും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ കാണാം.
കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാന്‍ പോര്:ലോകകപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കുള്ള അവസരമാണ് ഈ സന്നാഹ മത്സരം. അടുത്തിടെ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.
ചരിത്രത്തിലെ ആദ്യ ഐസിസി കിരീടമാണ് അവരുടെ ലക്ഷ്യം. 15 അംഗ സ്ക്വാഡില്‍ ക്യാപ്‌റ്റന്‍ ടെംബ ബവുമ ഉള്‍പ്പടെ എട്ട് താരങ്ങള്‍ തങ്ങളുടെ ആദ്യ ലോകകപ്പിനാണ് ഇക്കുറി ഇറങ്ങുന്നത്.
മറുവശത്ത് ഏഷ്യ കപ്പിലെ തിരിച്ചടി മറന്ന് ലോകകപ്പിലെ കറുത്ത കുതിരകളാകുക എന്നതാണ് അഫ്‌ഗാനിസ്ഥാന്‍ സംഘത്തിന്‍റെ ലക്ഷ്യം. റാഷിദ് ഖാന്‍, മുഹമ്മദ് നബി ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളിലാണ് ടീമിന്‍റെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് സ്ക്വാഡ് (South Africa ODI WC Squad):ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസീ വാന്‍ഡെര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലുക്‌വായോ, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, ടബ്രൈസ് ഷംസി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, ജെറാള്‍ഡ് കോട്‌സി, ലിസാഡ് വില്ല്യംസ്.
അഫ്‌ഗാനിസ്ഥാന്‍ഏകദിന ലോകകപ്പ് സ്ക്വാഡ് (Afganistan ODI WC Squad):ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, അബ്‌ദുള്‍ റഹ്മാൻ, നവീൻ ഉൾ ഹഖ്.
Also Read :Cricket World Cup Warm Up Match വെല്‍കം ടു കാര്യവട്ടം, ലോകകിരീടം തേടിയെത്തുന്നവർക്ക് ഒരുങ്ങാം...
പാകിസ്ഥാന്‍ x ന്യൂസിലന്‍ഡ് :ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് പോരാട്ടം. ബംഗ്ലാദേശില്‍ ഏകദിന പരമ്പര സ്വന്തമാക്കിയാണ് കിവീസ് ലോകകപ്പിനെ്ത്തിയിരിക്കുന്നത്. മറുവശത്ത് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ അപ്രതീക്ഷിത പുറത്താകലിന് ശേഷമാണ് പാക് പടയുടെ വരവ്.