കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Points Table: 'ഇരട്ടി മധുരം' പാക് പടയെ തകര്‍ത്ത വിജയം, കിവീസിനെ മറികടന്ന് പോയിന്‍റ് പട്ടികയിലും ഇന്ത്യ ഒന്നാമത്

CWC 2023 Points Table : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഉള്ള പോയിന്‍റ് പട്ടിക.

Cricket World Cup 2023  Cricket World Cup 2023 Points Table  CWC 2023 Points Table  Team India Ranking In CWC 2023 Points Table  ICC World Cup Points Table Latest  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടിക  ഇന്ത്യ ലോകകപ്പ് പോയിന്‍റ്  ഇന്ത്യ പാകിസ്ഥാന്‍
Cricket World Cup 2023 Points Table

By ETV Bharat Kerala Team

Published : Oct 15, 2023, 6:58 AM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) ഒന്നാം സ്ഥാനത്തേക്ക് എത്തി ടീം ഇന്ത്യ (Team India). പാകിസ്ഥാനെതിരായ ജയത്തോടെയാണ് ഇന്ത്യയുടെ കുതിപ്പ്. അഹമ്മദാബാദില്‍ പാകിസ്ഥാനെ നേരിടുന്നതിന് മുന്‍പ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു രോഹിത് ശര്‍മയും (Rohit Sharma) സംഘവും.

ലോകകപ്പിലെ ഗ്ലാമര്‍ പോരില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്‍റെ ജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത് (India vs Pakistan Match Result). അഹമ്മദാബാദില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പാകിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയച്ചു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാബറും കൂട്ടരും 42.5 ഓവറില്‍ 191 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ ബാബര്‍ അസമും (50) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍റെയും (49) പ്രകടനം മാത്രമായിരുന്നു പാക് നിരയ്‌ക്ക് ആശ്വാസം. ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞവരില്‍ ശര്‍ദുല്‍ താക്കൂര്‍ ഒഴികെയുള്ള ബൗളര്‍മാര്‍ എല്ലാം രണ്ട് വീതം വിക്കറ്റുകള്‍ നേടിയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മയുടെയും (86) ശ്രേയസ് അയ്യരുടെയും (53 നോട്ടൗട്ട്) അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറിലാണ് ഇന്ത്യ മറികടന്നത്.

ആറ് പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് നിലവില്‍ 1.82 ആണ് നെറ്റ് റണ്‍റേറ്റ്. ന്യൂസിലന്‍ഡാണ് (New Zealand) പോയിന്‍റ്‌സ് ടേബിളിലെ രണ്ടാം സ്ഥാനക്കാര്‍. 1.60 നെറ്റ് റണ്‍റേറ്റുള്ള കിവീസിനും മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുണ്ട്.

2.36 നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്കയാണ് (South Africa) മൂന്നാം സ്ഥാനത്ത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച പ്രോട്ടീസിന് നാല് പോയിന്‍റാണ് ഉള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റ് സ്വന്തമാക്കിയ പാകിസ്ഥാന്‍ (-0.13) ആണ് നാലാം സ്ഥാനത്ത്.

ഇതുവരെ ഒരു ജയം മാത്രം നേടിയ ഇംഗ്ലണ്ട് (0.55), ബംഗ്ലാദേശ് (-0.69) ടീമുകളാണ് പോയിന്‍റ് പട്ടികയിലെ അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ ടീമുകളാണ് അവസാന നാല് സ്ഥാനങ്ങളില്‍. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ ഈ ടീമുകള്‍ക്കായിട്ടില്ല.

Also Read : Rohit Sharma ODI sixesറെക്കോഡ് രോഹിത് 'സിക്‌സർ' ശർമ, അന്താരാഷ്‌ട്ര ഏകദിനത്തില്‍ 300 സിക്‌സുകൾ

ABOUT THE AUTHOR

...view details