ബെംഗളൂരു :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്യംസണ് ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇരു ടീമും ഇന്നിറങ്ങുന്നത്.
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്(New Zealand Playing XI): ഡെവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര, കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റനര്‍, മാര്‍ക് ചാപ്മാന്, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്ഗൂസണ്.
ശ്രീലങ്ക പ്ലേയിങ് ഇലവന് (Sri Lanka Playing XI): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (ക്യാപ്റ്റന്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, ചമിക കരുണാരത്നെ, ദിൽഷൻ മധുശങ്ക.
ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനാണ് ന്യൂസിലന്‍ഡും ശ്രീലങ്കയും ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ പാകിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ന്യൂസിലന്‍ഡിന്റെ സെമി സാധ്യതകള്‍ സങ്കീര്‍ണമാക്കിയത്.