കേരളം

kerala

ETV Bharat / sports

വാങ്കഡെയില്‍ റണ്‍മഴ പെയ്യിക്കാന്‍ ഇന്ത്യ... ടോസ് നഷ്‌ടപ്പെട്ട രോഹിതിനും സംഘത്തിനും ആദ്യം ബാറ്റിങ് - ഏകദിന ലോകകപ്പ്

India vs Sri Lanka Toss: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ 33-ാം മത്സരത്തില്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ച് ശ്രീലങ്ക.

Cricket World Cup 2023  India vs Sri Lanka  India vs Sri Lanka Toss Live  India Playing XI Against Sri Lanka  Sri Lanka Playing XI Against India  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ  ഇന്ത്യ ശ്രീലങ്ക  ഏകദിന ലോകകപ്പ്  ഇന്ത്യ ശ്രീലങ്ക ടോസ്
India vs Sri Lanka Toss

By ETV Bharat Kerala Team

Published : Nov 2, 2023, 1:42 PM IST

Updated : Nov 2, 2023, 2:09 PM IST

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും (India vs Sri Lanka Toss). ടോസ് നേടിയ ലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് വാങ്കഡെയിലെ റണ്‍സ് ഒഴുകുന്ന പിച്ചില്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്ന് വാങ്കഡെയിലും ഇറങ്ങുന്നത്. മറുവശത്ത് ഒരു മാറ്റവുമായാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത്. അവസാന മത്സരം കളിച്ച ധനഞ്ജയ ഡി സില്‍വയ്‌ക്ക് പകരം ദുഷാന്‍ ഹേമന്തയാണ് ലങ്കന്‍ നിരിയിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍(India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ശ്രീലങ്ക പ്ലേയിങ് ഇലവൻ(Sri Lanka Playing XI): പാതും നിസ്സങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്(സി), സദീര സമരവിക്രമ, ചരിത് അസലങ്ക, ദുഷാന്‍ ഹേമന്ത, എയ്‌ഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്‌മന്ത ചമീര, ദിൽഷൻ മധുശങ്ക.

ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയം തേടിയാണ് ഇന്ത്യ വാങ്കഡെയില്‍ ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ന് ജയിക്കാനായല്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയ്‌ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യ 12 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയെ തകര്‍ക്കാന്‍ സാധിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക് തിരിച്ചുപിടിക്കാം (Cricket World Cup 2023 Points Table).

മറുവശത്ത്, സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രമാണ് ശ്രീലങ്കയ്‌ക്ക് ആവശ്യം. ആറ് മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അവരിപ്പോള്‍. ഇതുവരെ ഈ ലോകകപ്പില്‍ രണ്ട് ജയം മാത്രമാണ് ശ്രീലങ്കയ്‌ക്ക് നേടാനായത് (Sri Lanka Points In Cricket World Cup 2023).

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തുല്യശക്തികളാണ് ഇന്ത്യയും ശ്രീലങ്കയും. ഒന്‍പത് പ്രാവശ്യമാണ് ഇരു ടീമും ലോകകപ്പില്‍ പരസ്‌പരം പോരടിച്ചിട്ടുള്ളത്. അതില്‍ നാല് മത്സരങ്ങളില്‍ ഇരു ടീമും ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇന്ത്യ ശ്രീലങ്ക മത്സരം ലൈവായി കാണാന്‍(Where To Watch India vs Sri Lanka Match): ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും വാങ്കഡെയില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ, ഡിസ്‌നി + ഹോട്‌സ്റ്റാറിലൂടെയും മത്സരം കാണാം.

Also Read :'ഇങ്ങനെയൊരു ബൗളിങ് യൂണിറ്റ്... ഏത് ടീമും ആഗ്രഹിച്ചുപോകും'; ഇന്ത്യയെ പുകഴ്‌ത്തി ശ്രീലങ്കന്‍ പരിശീലകന്‍

Last Updated : Nov 2, 2023, 2:09 PM IST

ABOUT THE AUTHOR

...view details