കേരളം

kerala

ETV Bharat / sports

India vs Pakistan Matchday Preview: 'ക്രിക്കറ്റ് ക്ലാസിക്ക്' പോര്...! ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം, ആവേശക്കടലാകാന്‍ അഹമ്മദാബാദ്

Cricket World Cup 2023 Match No 12: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാന്‍ മത്സരം.

Cricket World Cup 2023  India vs Pakistan Matchday Preview  India vs Pakistan  Cricket World Cup 2023 India Squad  Cricket World Cup 2023 Pakistan Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ പാകിസ്ഥാന്‍  ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ് മത്സരം
India vs Pakistan Matchday Preview

By ETV Bharat Kerala Team

Published : Oct 14, 2023, 8:15 AM IST

അഹമ്മദാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) പോരാട്ടം ഇന്ന് (ഒക്‌ടോബര്‍ 14). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം തുടങ്ങുന്നത്. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളുടെയും വരവ്.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയേയും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെയും തകര്‍ത്ത് മിന്നും ഫോമിലാണ് ടീം ഇന്ത്യ. നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ഫോമിലാണെന്നുള്ളത് ടീമിന് ആശ്വാസമാണ്. മത്സരത്തില്‍ പ്രധാനമായും ആരാധകര്‍ ഉറ്റുനോക്കുന്നത് ഡെങ്കിപ്പനി ബാധിച്ച് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളും നഷ്‌ടപ്പെട്ട ശുഭ്‌മാന്‍ ഗില്‍ ടീമിലേക്ക് മടങ്ങിയെത്തുമോ എന്നതാണ്.

തകര്‍പ്പന്‍ ഫോമിലായിരുന്ന ഗില്‍ കൂടി ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിര കൂടുതല്‍ കരുത്തുറ്റതാകും. ബൗളിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഫോമാണ് ടീമിന് ആശ്വാസം. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് താരം നേടിയിരുന്നു.

സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഇന്ന് പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇവരുടെ പ്രകടനവും ടീമിന് ഏറെ നിര്‍ണായകം. മുഹമ്മദ് സിറാജിന്‍റെ സ്ഥിരതയില്ലാത്ത ബൗളിങ് മാത്രമാണ് നിലവില്‍ ടീമിന് ആശങ്ക.

മറുവശത്ത് തകര്‍പ്പന്‍ ഫോമിലാണ് പാകിസ്ഥാനും. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്‌ത്തിയ ബാബറും കൂട്ടരും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 345 റണ്‍സ് പിന്തുടര്‍ന്ന് ആറ് വിക്കറ്റിന്‍റെ ജയം നേടിയിരുന്നു. ആ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് പാക് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് ഇന്നും അവരുടെ പ്രധാന വജ്രായുധം.

നിലവില്‍ നായകന്‍ ബാബര്‍ അസമിന്‍റെ മോശം ഫോം മാത്രമാണ് പാകിസ്ഥാനെ അലട്ടുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ 5, 10 എന്നിങ്ങനെയാണ് ബാബര്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഫഖര്‍ സമാന് പകരം ഓപ്പണറായി ക്രീസിലെത്തിയ അബ്‌ദുല്ല ഷെഫീഖും മിന്നും ഫോമിലാണ്.

പേര് കേട്ട ബൗളിങ് നിരയാണ് എന്നും പാകിസ്ഥാന്‍റെ കരുത്ത്. ഈ ലോകകപ്പിലും അതിന് വലിയ മാറ്റങ്ങളൊന്നുമില്ല. ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവരാണ് ലോകകപ്പില്‍ പാകിസ്ഥാന്‍റെ കുന്തമുനകള്‍. സ്ഥിരത പുലര്‍ത്താന്‍ ഇവരും കഷ്‌ടപ്പെടുന്നത് ടീമിന് ആശങ്കയാണ്. പാകിസ്ഥാന്‍റെ പ്രധാന ബൗളര്‍മാരെല്ലാം മികവിലേക്ക് ഉയര്‍ന്നാല്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് കാര്യങ്ങള്‍ ദുഷ്‌കരമായേക്കും.

ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 India Squad) :രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രചവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad) :ഫഖർ സമാൻ, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇമാം ഉല്‍ ഹഖ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഇഫ്‌തിഖർ അഹമ്മദ്, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, ഉസാമ മിർ, ഹസൻ അലി, മുഹമ്മദ് വസീം.

Also Read :Lalchand Rajput About Rohit Sharma Shot Selection: ഹിറ്റ്മാന്‍റെ പവര്‍ 'പുള്‍ ഷോട്ട്' മാത്രമല്ല..; ആവനാഴിയില്‍ വേറെയും ഉണ്ട് ആയുധങ്ങള്‍

ABOUT THE AUTHOR

...view details