കേരളം

kerala

ETV Bharat / sports

Cricket World Cup 2023 : ഇംഗ്ലണ്ടിന് കിരീടം നല്‍കിയ ആ വിവാദ നിയമം ഇനി ഇല്ല ; പൊളിച്ചെഴുത്തുമായി ഐസിസി

Cricket World Cup 2023 : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പില്‍ മള്‍ട്ടിപ്പിള്‍ സൂപ്പര്‍ ഓവര്‍ നിയമം അവതരിപ്പിച്ച് ഐസിസി

ICC Changed boundary rule  ICC  boundary rule  multiple Super Overs rule  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ബൗണ്ടറി നിയമം ഒഴിവാക്കി ഐസിസി  മള്‍ട്ടിപ്പിള്‍ സൂപ്പര്‍ ഓവര്‍  ഐസിസി
Cricket World Cup 2023 ICC Changed boundary rule

By ETV Bharat Kerala Team

Published : Oct 4, 2023, 4:28 PM IST

മുംബൈ : ഏകദിന ലോകകപ്പിന് (Cricket World Cup 2023) ഇന്ത്യന്‍ മണ്ണില്‍ നാളെ അരങ്ങുണരുകയാണ്. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. 2019-ല്‍ ഇംഗ്ലണ്ടിലായിരുന്നു ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ പതിപ്പ് അരങ്ങേറിയത്. സ്വന്തം മണ്ണില്‍ ഒരു വിവാദ നിയമത്തിന്‍റെ ആനൂകൂല്യത്തിലായിരുന്നു ഇംഗ്ലീഷ് ടീം കിരീടം ഉയര്‍ത്തിയത്.

ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ അരങ്ങേറിയ ഫൈനല്‍ മത്സരം സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറും സമനിലയിലായി. ഒടുവില്‍ മത്സരത്തില്‍ അടിച്ച ബൗണ്ടറികളുടെ അടിസ്ഥാനത്തിലായിരുന്നു ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് കിരീടം നേടിയത്. കിവികള്‍ക്ക് ഒപ്പം സകല ക്രിക്കറ്റ് ആരാധകരെയും കടുത്ത നിരാശയിലാക്കിയ ഐസിസിയുടെ പ്രസ്‌തുത നിയമം കനത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇതിന് പിന്നാലെ ലോകകപ്പിന്‍റെ പുതിയ പതിപ്പില്‍ ഈ വിവാദ നിയമം ഒഴിവാക്കിയിരിക്കുകയാണ് ഐസിസി (ICC Changed boundary rule). ഇനി മുതല്‍ സൂപ്പര്‍ ഓവര്‍ സമനിലയില്‍ കലാശിച്ചാല്‍ വിജയിയെ നിര്‍ണയിക്കുക 'മള്‍ട്ടിപ്പിള്‍ സൂപ്പര്‍ ഓവര്‍' നിയമത്തിലൂടെയാവും (multiple Super Overs rule). ഇതുപ്രകാരം സമനില ഒഴിയും വരെ ഒന്നിലധികം സൂപ്പർ ഓവറുകൾ എറിഞ്ഞായിരിക്കും വിജയിയെ കണ്ടെത്തുക.

ടൂര്‍ണമെന്‍റിന്‍റെ സെമി-ഫൈനലുകളോ അല്ലെങ്കിൽ ഫൈനലോ സമനിലയില്‍ അവസാനിച്ചാല്‍ മാത്രമേ സൂപ്പര്‍ ഓവറിലൂടെ വിജയിയെ കണ്ടെത്തൂ. ഗ്രൂപ്പ്‌ ഘട്ടത്തില്‍ 50 ഓവറുകളുടെ മുഴുവൻ ക്വാട്ടയ്ക്ക് ശേഷം രണ്ട് ടീമുകളും റണ്ണിൽ സമനിലയിലായാൽ മത്സരം 'ടൈ' ആയി പ്രഖ്യാപിക്കുകയാണ് ചെയ്യുക.

അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ആതിഥേയര്‍ക്ക് പുറമെ പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. നെതര്‍ലാന്‍ഡ്‌സും ശ്രീലങ്കയും യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുമ്പോള്‍ മറ്റ് ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.

ALSO READ: Cricket World Cup 2023 Opening Ceremony സമയപ്രശ്‌നം; ലോകകപ്പ് ഉദ്‌ഘാടനം കളറാവില്ല

10 ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങളില്‍ വീതം പോരടിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക ഘട്ടം നടക്കുക. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമി ഫൈനലിലേക്ക് എത്താം.നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും.

ALSO READ:Rishabh Pant Birthday 'ലോക കിരീടം തേടിയിറങ്ങുന്ന ഇന്ത്യയുടെ നഷ്‌ടം'... റിഷഭ് പന്തിന് പിറന്നാൾ ആശംസകൾ

നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍. അഹമ്മദാബാദിനെ കൂടാതെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, പൂനെ, മുംബൈ, ഹൈദരാബാദ് എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

ALSO READ:Ishan Kishan Cricket World Cup 2023 'എന്തിനും റെഡിയാണ് ഇഷാൻ'... അച്ഛന്‍ പ്രണവ് പാണ്ഡെ ഇടിവി ഭാരതിനോട്...

ABOUT THE AUTHOR

...view details