മാഞ്ചസ്റ്റര്‍:ലോകകപ്പ് ആദ്യ സെമിയിലെ ഇന്ത്യ - ന്യൂസിലാന്‍റ് പോരാട്ടത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നിവലവില്‍ പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ഇതിന് മുമ്പ് ഇതേ ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് ന്യൂസിലാന്‍റ് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
ലോകകപ്പ്; ടോസ് നേടിയ ന്യൂസിലാന്‍റ് ബാറ്റിങ് തെരഞ്ഞെടുത്തു - ന്യൂസിലാന്‍റ്
ടോസ് കിട്ടിയിരുന്നെങ്കില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍
എന്നാല്‍ ടോസ് കിട്ടിയിരുന്നെങ്കില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടു. കളിയുടെ ഇടക്ക് മഴ പെയ്താല്‍ പിന്നീട് ബാറ്റിങ് ദുഷ്കരമായിരിക്കും. ഈ സാഹചര്യത്തില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുന്ന ടീമിന് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ മാഞ്ചസ്റ്ററില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിച്ചുണ്ടെന്നും ടീം മികച്ച ആത്മവിശ്വാസത്തിലാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. നിലവിലെ ലോകകപ്പ് പൊയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലാന്‍റ് നാലാം സ്ഥാനത്തുമാണ്.