മാഞ്ചസ്റ്റര്‍:ക്രിക്കറ്റ് ലോകകപ്പില്‍ നായകന്‍ കെയിന്‍ വില്യംസണിന്‍റെ സെഞ്ച്വറി കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം വില്യംസണിന്‍റെയും റോസ് ടെയ്‌ലറിന്‍റെയും ബാറ്റിംഗ് മികവിലാണ് കിവീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റണ്‍സെടുത്തത്.
ലോകകപ്പ് ക്രിക്കറ്റ് : കിവീസിനെതിരെ വിൻഡീസിന് 292 റൺസ് വിജയലക്ഷ്യം - വെസ്റ്റ് ഇന്‍ഡീസ്
ഷെൽഡൺ കോട്‌റെല്ലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്
നോരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് തിരിച്ചടിയോടെയായിരുന്നു തുടക്കം. ഷെൽഡൺ കോട്‌റെലിന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും അഞ്ചാം പന്തില്‍ കോളിന്‍ മണ്‍റോയും പുറത്ത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വില്യംസണും ടെയ്‌ലറും 160 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കിവീസിനെ രക്ഷിക്കുകയായിരുന്നു. 69 റണ്‍സെടുത്ത ടെയ്‌ലറെ പുറത്താക്കി 35-ാം ഓവറില്‍ ക്രിസ് ഗെയില്‍ വിൻഡീസിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി തികച്ച് കിവീസിന് ആശ്വാസമായി. പിന്നീട് വന്നവരെല്ലാം വേഗത്തിൽ പുറത്തായി. 154 പന്തില്‍ 148 റണ്‍സെടുത്ത വില്യംസണെയും മടക്കി കോട്‌റെല്‍ കിവീസിനെ ഞെട്ടിച്ചു ടോം ലഥാമിനെ(12) കോട്‌റെല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ കോളിൻ ഗ്രാന്‍ഡ്ഹോമിനെ റണ്‍ഔട്ടാക്കി. ജയിംസ് നീഷാം 23 പന്തില്‍ 28 റണ്‍സും മിച്ചൽ സാന്‍റ്‌നര്‍ പത്ത് റണ്‍സുമെടുത്ത് പുറത്തായി. വിൻഡീസിനായി ഷെൽഡൺ കോട്‌റെൽ നാല് വിക്കറ്റ് നേടിയപ്പോൾ കാർലോസ് ബ്രാത് വെയറ്റ് രണ്ടും ക്രിസ് ഗെയിൽ ഒരു വിക്കറ്റും നേടി.