കേരളം

kerala

ETV Bharat / sports

സെമിക്ക് മുമ്പ് ഇന്ത്യക്ക് അവസാന കളി; ലങ്കക്ക് എതിരെയുള്ള പോരാട്ടം അൽപ സമയത്തിനകം - ശ്രീലങ്ക

പൊയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്താന്‍ ഇന്ത്യ, ലസിത് മലിംഗ ഇന്നത്തെ കളിയോടെ വിരമിക്കും

പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാൻ ഇന്ത്യ

By

Published : Jul 6, 2019, 2:15 PM IST

ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്കന്‍ പോരാട്ടം അൽപ സമയത്തിനകം. സെമി ഉറപ്പിച്ചെങ്കിലും പൊയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയിന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ലങ്കന്‍ ശ്രമം.

തകര്‍പ്പന്‍ ഫോമിലുള്ള രോഹിതും, ബുംറയും തന്നെയാവും ഇന്ത്യയുടെ തുറുപ്പ് ചീട്ട്. എന്നാൽ ബാറ്റിങ്ങിൽ മധ്യനിര ഫോമിലേക്ക് ഉയരുന്നില്ലത് ഇന്ത്യയെ വലയ്ക്കുന്നുണ്ട്. പേസര്‍ ലസിത് മലിംഗ ഫോമിലേക്ക് മടങ്ങിയെത്തിയത് ലങ്കക്ക് ആശ്വാസമാണ്. ബാറ്റിംഗില്‍ കുശാല്‍ പെരേരയും നായകന്‍ ദിമുത് കരുണരത്നയിലുമാണ് ലങ്കന്‍ പ്രതീക്ഷ. ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇന്നത്തേത്.

അതേസമയം ഇന്ന് സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാക്കാം. 56 റണ്‍സ് നേടിയാല്‍ ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന നാലാം താരമെന്ന നേട്ടവും രോഹിതിന് സ്വന്തമാകും.

പൊയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയാൽ ന്യൂസിലന്‍റാകും ഇന്ത്യയുടെ എതിരാളികള്‍. നിലവില്‍ പതിമൂന്ന് പൊയിന്‍റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കക്കെതിരെ ജയിച്ച് 15 പൊയിന്‍റ് നേടുകയും ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പൊയിന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തും. ദക്ഷിണാഫ്രിക്ക് എതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇഗ്ലണ്ടിനെയാകും സെമില്‍ നേരിടുക.

ABOUT THE AUTHOR

...view details