സമൂഹമാധ്യമങ്ങളിൽ വൈറലായി വിരാട് കോലിയും ഹാരി കെയിനും ചേർന്നുള്ള സെൽഫി. ക്രിക്കറ്റ് ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ നായകനോടൊപ്പമുള്ള സെൽഫി കെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്. ഇരുവരും സുഹൃത്തുക്കളാണെന്നുള്ളത് ട്വീറ്റുകളിലൂടെ ലോകമറിഞ്ഞതാണ്. നേരത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്ന സമയത്ത് കോലി തന്‍റെ ആശംസകള്‍ കെയിനെ അറിയിച്ചിരുന്നു.
വൈറലായി കോലി കെയിൻ സെൽഫി - ഹാരി കെയിൻ
''രണ്ട് വര്‍ഷത്തിനിടെയുണ്ടായ കുറച്ച് ട്വീറ്റുകള്‍ക്ക് ശേഷം ഇന്ന് നേരിട്ട് കാണാനായി. കഴിവുറ്റ ഒരു സ്‌പോര്‍ട്‌സ്മാനും വലിയ മനുഷ്യനുമാണ് കോലി.'' എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കെയിൻ ട്വിറ്ററിൽ കുറിച്ചത്.
ഇരുവരും ഇതാദ്യമായാണ് നേരിട്ട് കാണുന്നത്. ''രണ്ട് വര്‍ഷത്തിനിടെയുണ്ടായ കുറച്ച് ട്വീറ്റുകള്‍ക്ക് ശേഷം ഇന്ന് നേരിട്ട് കാണാനായി. കഴിവുറ്റ ഒരു സ്‌പോര്‍ട്‌സ്മാനും വലിയ മനുഷ്യനുമാണ് കോലി.'' എന്നാണ് ഫോട്ടോക്കൊപ്പം കെയിൻ ട്വിറ്ററിൽ കുറിച്ചത്. പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പർ താരമായ കെയിൻ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ജൂൺ ഒന്നിന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ഹാരി കളത്തിൽ തിരിച്ചെത്തും. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. അതിന് മുന്നോടിയായി ഇന്ന് ന്യൂസിലൻഡിനെതിരെയും മറ്റന്നാൾ ബംഗ്ലാദേശിനെതിരെയും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കും.