കേരളം

kerala

ETV Bharat / sports

സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി - ന്യൂസിലാന്‍റ്

ട്രേന്‍റ് ബൗള്‍ട്ടിന്‍റെ മികവുറ്റ ബൗളിംഗാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്

സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി

By

Published : May 25, 2019, 10:29 PM IST

ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍റിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ കൈവിട്ട മത്സരത്തില്‍ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഴം കുറച്ചത്. ട്രേന്‍റ് ബൗള്‍ട്ടിന്‍റെ മികവുറ്റ ബൗളിംഗാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ന്യൂസിലാന്‍റിനായി ബൗള്‍ട്ട് നാല് വിക്കറ്റ് നേടി. ഇന്ത്യന്‍ നിരയിലെ അഞ്ച് ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും രണ്ട് റണ്‍സെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്ലി ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതിനെട്ട് റണ്‍സിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. 115 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയാലായിരുന്ന ഇന്ത്യയെ ജഡേജയും കുല്‍ദീപ് യാദവും നടത്തിയ ചെറുത്തു നില്‍പാണ് 179 എന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 30 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍റിന് തുടക്കം കൊലിന്‍ മണ്ട്രോയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഗുപ്തിലും വില്ലിയംസണും ഇന്നിംഗ്സ് പടുത്തുയര്‍ത്തി. വില്ലിയംസണ്‍ 67 റണ്‍സും ഗുപ്തില്‍ 22 റണ്‍സും എടുത്തു. പിന്നാലെ ക്രീസിലെത്തിയ റോസ് ടെയ്ലര്‍ 72 റണ്‍സ് നേടി ന്യൂസിലാന്‍റിന്‍റെ ടോപ് സ്കോറര്‍ ആയി. ഇന്നിംഗ്സ് തീരാന്‍ പതിമൂന്ന് ഓവര്‍ ബാക്കിനില്‍ക്കെ ന്യൂസിലാന്‍റ് വിജയലക്ഷ്യം മറികടന്നു

ABOUT THE AUTHOR

...view details