കേരളം

kerala

ETV Bharat / sports

ജയിച്ചു തുടങ്ങാൻ ഇന്ത്യ; ആദ്യ ജയം തേടി ദക്ഷിണാഫ്രിക്ക - virat kohli

സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ കനത്ത തോല്‍വിയുടെ ആഘാതത്തിലാണ് ദക്ഷിണാഫ്രിക്ക.

മൂന്നാം കിരീടത്തിനായി ഇന്ത്യ

By

Published : Jun 1, 2019, 11:21 AM IST

സതാംപ്ടണ്‍: മൂന്നാം ലോക കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5ന് സതാംപ്ടണില്‍ നടക്കും. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഇന്ത്യ അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത്ത് ശര്‍മയും ഇനിയും മികച്ച ഫോമിലെത്താത്തത് ഇന്ത്യയെ വിഷമിപ്പിക്കുന്നുണ്ട്. നായകൻ വിരാട് കോലിയുടെ പ്രകടനം ഇന്ത്യൻ വിജയത്തില്‍ നിർണായകമാകും. എന്നാല്‍ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ തന്നെ നാലാം നമ്പറില്‍ ഇറങ്ങിയേക്കും. പരിക്ക് ങേദമായ കേദാര്‍ ജാദവും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടേയും കുല്‍ദീപ് യാദവിന്‍റേയും യുസ്വേന്ദ്ര ചാഹലിന്‍റേയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. ഇവരില്‍ രണ്ട് പേർക്കാകും അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുക. പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ മികച്ച ഫോമിലാണെന്നതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. അതേസമയം, ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ളണ്ടിനോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് എതിരായ മത്സരം നിർണായകമാണ്.

എക്കാലത്തും മികച്ച നിരയുമായി ലോകകപ്പിന് എത്തുന്ന ദക്ഷിണാഫ്രിക്കക്ക് ഇതുവരെ കിരീടം സ്വന്തമാക്കാനായിട്ടില്ല. നോക്കൗട്ട് റൗണ്ടില്‍ സമ്മര്‍ദ്ദത്തിന് മുന്നില്‍ തോല്‍ക്കുന്ന ടീമിനെ ഇത്തവണയെങ്കിലും കിരീടത്തിലേക്ക് എത്തിക്കുകയെന്ന ദൗത്യമാണ് നായകനായ ഫാഫ് ഡൂപ്ലസിസിനുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്‍റണ്‍ ഡീ കോക്കും ഡൂപ്ലെസിസും ഹാഷിം അംലയും ജെപി ഡുമിനിയും ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയേക്കാം. കഗിസോ റബാഡയും ഡെയ്ല്‍ സ്റ്റെയ്നും ലുംഗി എന്‍ടിനിയും അടങ്ങിയ പേസ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. ഇമ്രാന്‍ താഹിറിന്‍റെ സ്പിന്‍ ബൗളിങ്ങും ജെപി ഡുമിനി, ക്രിസ് മോറിസ്, ഡെയ്ന്‍ പ്രിട്ടോറിയസ് എന്നിവരുടെ ഓള്‍ റൗണ്ട് മികവും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ABOUT THE AUTHOR

...view details