ലോകകപ്പ്; പോരാട്ടത്തിൽ നാല് വിക്കറ്റ് കീപ്പർമാരുമായി ഇന്ത്യ
ആദ്യ ഇലവനിൽ ധോനിയ്ക്ക് പുറമെ ഋഷഭ് പന്ത്, ദിനേശ് കാർത്തിക് കൂടാതെ പാർട്ട് ടൈം വിക്കറ്റ് കീപ്പറായ കെ.എൽ രാഹുലും ഇടം പിടിച്ചു
എഡ്ജ്ബാസ്റ്റൺ: ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യ കളിക്കാനിറങ്ങിയത് നാല് വിക്കറ്റ് കീപ്പർമാരുമായി. ആദ്യ ഇലവനിൽ ധോനിയ്ക്ക് പുറമെ ഋഷഭ് പന്ത്, ദിനേശ് കാർത്തിക് കൂടാതെ പാർട്ട് ടൈം വിക്കറ്റ് കീപ്പറായ കെ.എൽ രാഹുലും ഇടം പിടിച്ചു. ഇന്നത്തെ മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യൻ ടീം വരുത്തിയിരിക്കുന്നത്. സ്പിന്നർ കുല്‍ദീപ് യാദവിന് പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറും കേദാർ ജാദവിന് പകരം ദിനേശ് കാർത്തിക്കും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ സ്പിന്നർമാർക്ക് അടി പതറിയതോടെയാണ് പേസ് ബോളറെ പരീക്ഷിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.