ബിർമിങ്ഹാം: ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ബംഗ്ലാദേശ് പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ റെക്കോർഡ് സൃഷ്ടിച്ച് ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസൻ. 74 പന്തിൽ നിന്ന് 66 റൺസ് സ്വന്തമാക്കിയ ഷാകിബ്, ഇതോടെ ഒരു ലോകകപ്പിൽ 10 വിക്കറ്റും 500 റൺസും നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ്.
മത്സരത്തിൽ തോല്‍വി; റെക്കോർഡില്‍ ജയം
74 പന്തിൽ നിന്ന് 66 റൺസ് സ്വന്തമാക്കിയ ഷാകിബ്, ഇതോടെ ഒരു ലോകകപ്പിൽ 10 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ താരമായി.
shakib al hasan
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ 10 ഓവറിൽ 41 റൺസ് മാത്രമാണ് ഷാകിബ് വിട്ടുകൊടുത്തത്. ഒപ്പം റിഷഭ് പന്തിന്‍റെ വിക്കറ്റും വീഴ്ത്തിയിരുന്നു. ടൂർണമെന്‍റില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഷാകിബ്. 544 റൺസ് നേടിയ രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്ത്. 542 റൺസാണ് ഷാകിബിന്‍റെ നേട്ടം. ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന്‍റെ അവസാന മത്സരം വെള്ളിയാഴ്ച പാകിസ്ഥാനെതിരെയാണ്.