ലണ്ടൻ : റിഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി ടീം ഇന്ത്യ. ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റ സാഹചര്യത്തിലാണ് ഇടംകൈയ്യൻ ബാറ്റ്സ്മാനായ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ബിസിസിഐ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരാൻ പന്തിനോട് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട സാഹചര്യത്തിൽ താരം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായത് കൊണ്ടും നാലാം നമ്പറില്‍ തിളങ്ങാനാകുമെന്നതുമാണ് പന്തിനെ ടീമിലുൾപ്പെടുത്താൻ കാരണമായത്. താരം ഇംഗ്ലണ്ടിലെത്തി ടീമിനൊപ്പം ചേർന്നാൽ ഇക്കാര്യം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.
പന്ത് പറന്നു ഇംഗ്ലണ്ടിലേക്ക്; ടീം ഇന്ത്യക്കൊപ്പം ചേരും - ബിസിസിഐ
ലോകകപ്പ് ടീമിനൊപ്പം ചേരാൻ പന്തിനോട് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട സാഹചര്യത്തിൽ താരം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ. ധവാന് പരിക്കേറ്റ സാഹചര്യത്തിലാണ് ഇടംകൈയ്യൻ ബാറ്റ്സ്മാനായ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയത്.
ന്യൂസിലൻഡിനെതിരായി നാളെ നടക്കുന്ന മത്സരത്തിൽ പന്ത് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ 15-ന് പാകിസ്ഥാനെതിരായി നടക്കുന്ന മത്സരത്തിൽ പന്തിനെ നാലാം നമ്പരിൽ കളിപ്പിച്ചേക്കും. ടീമിൽ മറ്റൊരു ഇടംകൈയ്യൻ ബാറ്റ്സ്മാനില്ല എന്നതാണ് പന്തിന് സാധ്യത കല്പിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ശിഖർ ധവാന് പകരം കെഎൽ രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഓൾറൗണ്ടർമാരായ വിജയ് ശങ്കറോ രവീന്ദ്ര ജഡേജയോ ടീമിലെത്താനാണ് സാധ്യത. അതേസമയം ധവാന്‍ നിരീക്ഷണത്തിലാണ്. താരം ഇംഗ്ലണ്ടിൽ ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ധവാന് പകരക്കാരനെ പ്രഖ്യാപിച്ചാൽ ടൂര്‍ണമെന്‍റിൽ ധവാന് പിന്നീട് കളിക്കാൻ സാധിക്കില്ല. നിലവിൽ മൂന്ന് ആഴ്ച്ചത്തെ വിശ്രമമാണ് കൈവിരലിന് പരിക്കേറ്റ താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.