ദുബായ്: ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന ബാറ്റിംഗ് റാംങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ലോകകപ്പ് മത്സരങ്ങളില്‍ ഇരു താരങ്ങളും കാഴ്ച വെക്കുന്ന മികച്ച പ്രകടനമാണ് റാംങ്കിങ്ങ് മെച്ചപ്പെടുത്താന്‍ താരങ്ങള്‍ക്ക് സഹായകമായത്.
മുന്‍പും ഒന്നാം സ്ഥാനത്തിയിരുന്ന കോഹ്‌ലി ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ച്വറികള്‍ നേടിയത് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണമായി കാരണമായത്. നിലവിലെ പോയിന്‍റില്‍ നിന്ന് ഒരു പോയന്‍റ് അധികം വര്‍ധിപ്പിച്ച് 891 പോയന്‍റിലെത്താന്‍ കോഹ്‌ലിക്ക് സാധിച്ചു. ഒമ്പതു മത്സരങ്ങളില്‍ നിന്ന് 63.14 റണ്‍സ് ശരാശരിയില്‍ 442 റണ്‍സാണ് പരമ്പരയില്‍ കോഹ്‌ലി ഇത്‌വരെ നേടിയിട്ടുള്ളത്.