കേരളം

kerala

ETV Bharat / sports

ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾ

മൂന്നാം ലോക കപ്പ് കിരീടം ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും ലോകകപ്പിന് ഇറങ്ങുന്നത്. പരിചയസമ്പത്തും യുവത്വവും ഒത്തു ചേർന്ന ടീം ഇന്ത്യ കിരീട ഫേവറിറ്റുകളിൽ ഒന്നാം നിരയിലുണ്ട്.

ടീം ഇന്ത്യ

By

Published : May 30, 2019, 3:16 PM IST

ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ കൊടികയറുമ്പോൾ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനവും. വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യക്ക് മൂന്നാം ലോകകിരീടം ഇംഗ്ലണ്ടിൽ സ്വന്തമാക്കാനാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾ

ഇത്തവണത്തെ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിൽ ഒന്നാം നിരയിലാണ് വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീം ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ സന്തുലിതമാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെങ്കിലും. എംഎസ് ധോണി, വിരാട് കോലി, കെഎൽ രാഹുൽ എന്നിവരുടെ ഫോം ബാറ്റിംഗിലും ജസ്പ്രീത ബുംറ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരുടെ മികച്ച ബൗളിംഗും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു.

ഇന്ത്യയുടെ മത്സരങ്ങൾ

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാല്‍ രാജ്യം കാത്തിരിക്കുന്ന മത്സരം ജൂണ്‍ 16 ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ പാരമ്പര്യത്തെ വെല്ലുവിളിച്ച്‌ 1983-ല്‍ കപിൽ ദേവിന്‍റെ ചെകുത്താന്മാരും, 2011-ല്‍ ക്രിക്കറ്റ് ദൈവത്തിനായി എംഎസ് ധോണിയുടെ സംഘവും ഉയർത്തിയ കിരീടം മൂന്നാം തവണ ഇന്ത്യയിലെത്തിക്കാൻ കോലിക്കും സംഘത്തിനും സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മുന്‍നായകന്‍ എംഎസ് ധോണിയുടെ വിടവാങ്ങലിനുകൂടി ഈ ലോകകപ്പ് സാക്ഷിയായേക്കാം.

ABOUT THE AUTHOR

...view details