ബർമിങ്ഹാം : നായകൻ കെയ്ൻ വില്യംസന്‍റെ സെഞ്ച്വറിക്കരുത്തിൽ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലൻഡ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. മഴയില്‍ നനഞ്ഞ പിച്ചില്‍ റണ്‍മഴയൊഴിഞ്ഞിട്ടും ആവേശം അവസാന ഓവര്‍ വരെ നീട്ടിയെടുത്താണ് ന്യൂസിലന്‍ഡ് സെമി സാധ്യത സജീവമാക്കിയത്. എളുപ്പം മറികടക്കാവുന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ ന്യൂസിലന്‍ഡിന് തുടക്കത്തിലേ പിഴക്കുന്നതായിരുന്നു കാഴ്ച. മൂന്നാം ഓവറില്‍ സ്കോര്‍ 12ല്‍ നില്‍ക്കെ റബാദക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി ഓപണര്‍ മണ്‍റോ മടങ്ങി. മൂന്നാമനായി ഇറങ്ങിയ വില്യംസണെ കൂട്ടുപിടിച്ച് ഗുപ്റ്റില്‍ പതിയെ സ്കോര്‍ ഉയര്‍ത്തിയതോടെ കളി വീണ്ടും കിവി ചിറകില്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഏറെ വൈകാതെ വീണ്ടും ട്വിസ്റ്റ് എത്തി. സ്കോര്‍ 72ല്‍ നില്‍ക്കെ 35 റണ്‍സെടുത്ത ഗുപ്റ്റില്‍ ഹിറ്റ്വിക്കറ്റായി മടങ്ങി. തൊട്ടുപിറകെ ഓരോ റണ്ണുമായി റോസ് ടെയ്ലറും ലതാമും കൂടാരം കയറി. എന്തും സംഭവിക്കാമെന്നായ കളിയില്‍ പക്ഷേ, ആദ്യം ജെയിംസ് നീഷാമും പിന്നീട് ഗ്രാന്‍ഡ്ഹോമും വില്യംസണ് മികച്ച കൂട്ടായതോടെ ന്യൂസിലന്‍ഡ് ജയം അടിച്ചെടുക്കുകയായിരുന്നു.
ആഫ്രിക്കന്‍ കരുത്തിനെ പെട്ടിയിലാക്കി കിവി പക്ഷികള്‍ - south-africa
49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വാന്‍ഡര്‍ ഡുസ്സന്‍റെയും അംലയുടെയും അർധ സെഞ്ച്വറിയാണ് കിവീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്
ആഫ്രിക്കന്‍ കരുത്തിനെ പെട്ടിയിലാക്കി കിവി പക്ഷികള്‍
ദിവസങ്ങളായി മഴ പെയ്ത് കുതിര്‍ന്ന പിച്ചില്‍ വലിയ ടോട്ടല്‍ അതിമോഹമാണെന്ന ബോധ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ഏകദിനത്തില്‍ 8000 പിന്നിട്ട് അംലയും മികച്ച ഇന്നിങ്സുമായി വാന്‍ഡര്‍ ഡുസ്സനും കരുത്ത് തെളിയിച്ചതൊഴിച്ചാല്‍ പ്രോട്ടീസ് ബാറ്റിങ് ഇഴഞ്ഞു.