ലണ്ടൻ :ഏകദിന ക്രിക്കറ്റിൽ ആദ്യമായി 500 റൺസ് നേട്ടം കൈവരിക്കാൻ പോവുന്ന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ഇത്തവണത്തെ ലോകകപ്പില്‍ ഏകദിനത്തില്‍ അഞ്ഞൂറ് റണ്‍സ് ആദ്യമായി കടക്കുന്നത് കാണാനാകുമെന്ന് പത്ത് ക്യാപ്റ്റന്മാരും സമ്മതിച്ചപ്പോള്‍ ഇംഗ്ലണ്ടാവും അത് മറികടക്കുന്ന ആദ്യ ടീമെന്ന് കോലി അഭിപ്രായപ്പെട്ടു.
ഏകദിന ക്രിക്കറ്റിൽ 500 റൺസ് നേടുന്ന ടീമിനെ പ്രവചിച്ച് കോലി - വിരാട് കോലി
500 റണ്‍സ് മറികടക്കുക എന്നത് സാധ്യമാകണമെങ്കില്‍ അത് ഇംഗ്ലണ്ടിനെ ആശ്രയിച്ചിരിക്കുമെന്നും. വേറെ ആരെക്കാളും ആ റെക്കോര്‍ഡ് നേടുവാന്‍ പ്രാപ്തരും ആഗ്രഹിക്കുന്നവരും ഇംഗ്ലണ്ടാണെന്നും കോലി.
തന്‍റെ അഭിപ്രായത്തില്‍ 500 റണ്‍സ് മറികടക്കുക എന്നത് സാധ്യമാകണമെങ്കില്‍ അത് ഇംഗ്ലണ്ടിനെ ആശ്രയിച്ചിരിക്കുമെന്നാണ് കോലി പറഞ്ഞത്. വേറെ ആരെക്കാളും ആ റെക്കോര്‍ഡ് നേടുവാന്‍ പ്രാപ്തരും ആഗ്രഹിക്കുന്നവരും ഇംഗ്ലണ്ടാണെന്ന് കോലി പറഞ്ഞു. ടൂര്‍ണമെന്‍റിന്‍റെ അവസാന ഘട്ടങ്ങളില്‍ വലിയ സ്കോറുകള്‍ അധികം പിറക്കില്ലെന്നും കോലി അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ 370-380 റണ്‍സ് പിന്തുടരുന്നത് പോലെ തന്നെ ശ്രമകരമാണ് 260-270 റണ്‍സ് നേടുകയെന്നതെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.