ഏകദിന ലോകകപ്പിനുള്ള ടീമില്‍ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ സാനിധ്യം ഇന്ത്യക്ക് അനിവാര്യമാണെന്ന് യുവരാജ് സിംഗ്. ഫീല്‍ഡില്‍ തീരുമാനമെടുക്കുന്നതില്‍ ഉൾപ്പെടെ നായകൻ വിരാട് കോഹ്ലിക്ക് മാർഗനിർദ്ദേശം നല്‍കാൻ ധോണിക്ക് കഴിയുമെന്ന് യുവരാജ് സിംഗ് വ്യക്തമാക്കി.
ലോകകപ്പ് ടീമില്‍ ധോണി അനിവാര്യം: യുവരാജ് സിംഗ് - ലോകകപ്പ്
മത്സരത്തെ വ്യക്തമായി വീക്ഷിക്കുന്ന മികച്ച ഒരു നായകനും വിക്കറ്റ് കീപ്പറുമാണ് ധോണി. നായകൻ വിരാട് കോഹ്ലിക്ക് മാർഗനിർദ്ദേശം നല്‍കാൻ ധോണിക്ക് കഴിയും.
മത്സരത്തെ വ്യക്തമായി വീക്ഷിക്കുന്ന മികച്ച ഒരു നായകനും വിക്കറ്റ് കീപ്പറുമാണ് ധോണി. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ധോണിക്ക് കഴിഞ്ഞു. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യൻ ടീമിന് ഇനിയുമേറെ നല്‍കാൻ ധോണിക്ക് കഴിയുമെന്നതിന്‍റെ തെളിവാണ് ഓസീസ് മണ്ണില്‍ കണ്ടെതെന്നും യുവി പറഞ്ഞു. ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാൻ ധോണിക്ക് കഴിയും, അതുകൊണ്ട് ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങണമെന്ന് ധോണിയോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും യുവരാജ് വ്യക്തമാക്കി.
2019 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് യുവരാജ് സിംഗ് കളിക്കുന്നത്. താരലേലത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ആരും സ്വന്തമാക്കാത്ത യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മധ്യനിരയില്‍ തന്‍റെ സാനിധ്യം നായകൻ രോഹിത് ശർമ്മക്ക് കൂടുതല്‍ സഹായകരമാകുമെന്ന പ്രതീക്ഷയും യുവി പങ്ക് വച്ചു.