മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 185 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഓപ്പണർമാരുടെ അർദ്ധസെഞ്ച്വറി നേട്ടത്തിന്‍റെ പിന്‍ബലത്തിലാണ് മികച്ച സ്‌കോർ സ്വന്തമാക്കിയത്. ഓപ്പണർ അലേസ ഹീലി 39 പന്തില്‍ 75 റണ്‍സെടുത്തു. അഞ്ച് സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണർ മൂണി 54 പന്തില്‍ 78 റണ്‍സെടുത്തു. 10 ഫോർ ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് 115 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരെയും കൂടാതെ 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങ് മാത്രമാണ് ഓസിസ് നിരയില്‍ രണ്ടക്കം കടന്നത്.
വനിത ടി20 ലോകകപ്പ്; ഇന്ത്യക്ക് 185 റണ്‍സിന്‍റെ വിജയ ലക്ഷ്യം
അർദ്ധസെഞ്ച്വറിയോടെ തിളങ്ങിയ ഓപ്പണർമാരായ അലേസ ഹീലിയുടെയും ബേ മൂണിയുടെയും പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ ഫൈനലില്‍ മികച്ച സ്‌കോർ സ്വന്തമാക്കിയത്
വനിത ടി20
ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ പൂനം യാദവ്, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യമേ തിരിച്ചടി നേരിട്ടു. രണ്ട് റണ്‍സ് മാത്രം സ്വന്തമാക്കിയ ഷഫാലി വർമ്മയാണ് പുറത്തായത്.