ന്യൂഡല്‍ഹി: ഈ വർഷത്തെ വനിത ടി20 ചലഞ്ചിന് ജയ്‌പൂരിലെ സവായി മാന്‍സിങ് സ്റ്റേഡിയം അതിഥേയത്വം വഹിക്കും. ബിസിസിഐയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന ടൂർണമെന്‍റില്‍ നാല് ടീമുകൾ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വർഷവും മൂന്ന് ടീമുകളാണ് ടൂർണമെന്‍റില്‍ മാറ്റുരച്ചത്. വിദേശ താരങ്ങൾ ഉൾപ്പെടെ ഭാഗമാകുന്ന ടൂർണമെന്‍റിന്‍റെ ഭാഗമായി ഏഴ് മത്സരങ്ങളാണ് നടക്കുക. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്ന അവസരത്തിലാകും മത്സരത്തിന് സ്റ്റേഡിയത്തില്‍ വേദി ഒരുങ്ങുക. അതേസമയം മത്സരം നടക്കുന്ന ദിവസങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
വനിത ടി20 ചലഞ്ച്; ജയ്‌പൂർ ആതിഥേയത്വം വഹിക്കും
മുന്‍ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഐപിഎല്‍ മാതൃകയില്‍ നടത്തുന്ന ടൂർണമെന്‍റില്‍ നാല് ടീമുകൾ മാറ്റുരക്കും
വനിത ടി20 ചലഞ്ച്
2018-ല്‍ മുംബൈയിലാണ് ടൂർണമെന്‍റ് ആരംഭിച്ചത്. 2018-ലും 2019-ലും ഇന്ത്യന്‍ നായിക ഹർമന്‍പ്രീത് കൗർ നയിച്ച സൂപ്പർനോവാസാണ് ടൂർണമെന്‍റിലെ ചാമ്പ്യന്‍മാരായത്. 2018-ല്‍ ട്രെയിന്‍ബേസേഴ്‌സിനെയും 2019-ല്‍ സൂപ്പർ നോവാസിനെയുമാണ് സൂപ്പർനോവാസ് പരാജയപ്പെടുത്തിയത്.
Last Updated : Feb 29, 2020, 8:11 PM IST