കേരളം

kerala

ETV Bharat / sports

വനിതാ ഏകദിനം; ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യയ്ക്ക് പരമ്പര - വഡോദര ഏകദിനം വാർത്ത

വഡോദരയില്‍ 146 റണ്‍സെടുത്ത ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 48 ഓവറില്‍ 140 റണ്‍സിന് പുറത്താക്കി.

വനിതാ ക്രിക്കറ്റ്

By

Published : Oct 14, 2019, 10:31 PM IST

വഡോദര: ദക്ഷിണാഫ്രിക്കെതിരായാ വനിതാ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. വഡോദരയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സിന് ഇന്ത്യ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 45.5 ഓവറില്‍ 146 റണ്‍സെടുത്ത് കൂടാരം കയറി. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രക്ക ഇന്ത്യന്‍ ബോേളഴ്സിന് മുന്നില്‍ തകർന്നടിഞ്ഞു. 48 ഓവറില്‍ 140 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായി.

മൂന്ന് വിക്കറ്റ് എടുത്ത ഏക്താ ബിഷ്ട്ടിന്‍റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് വിക്കറ്റ് വീതമെടുത്ത ദീപ്തി ശർമ്മയും രാജേശ്വരി ഗേയ്ക്ക്‌വാദും ബോളിങ്ങില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മാന്‍ഷി ജ്യോതി, ഹർമ്മന്‍ പ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് റണ്‍സ് മാത്രമാണ് ഇന്ത്യ എക്സ്‌ട്രാ ഇനത്തില്‍ വിട്ടുനല്‍കിയത്. 76 പന്തില്‍ 38 റണ്‍സെടുത്ത ഹർമ്മന്‍പ്രീത് കൗറും 40 പന്തില്‍ 35 റണ്‍സെടുത്ത ശിഖാ പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ കണ്ടെത്താന്‍ സഹായിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജ് 46 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. പരമ്പരയിലെ ആദ്യ രണ്ട് മാച്ചുകളും ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details