കേരളം

kerala

ETV Bharat / sports

വനിതാ ഏകദിനം: റാങ്കിങില്‍ സ്‌മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഐ.സി.സി. വനിതാ ഏകദിന റാങ്കിങ്ങ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലിരാജ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

സ്മൃതി മന്ദാന

By

Published : Oct 16, 2019, 4:04 PM IST

ഹൈദരാബാദ്: വനിതാ ഏകദിനത്തിലെ മികച്ച ഓപ്പണർ സ്ഥാനം ഇന്ത്യന്‍ ഓപ്പണർ സ്‌മൃതി മന്ദാനയ്ക്ക് നഷ്‌ട്ടമായി. ഐ.സി.സി. പുതിയ വനിതാ ഏകദിന റാങ്കിങ് പ്രഖ്യാപിച്ചപോൾ ഓസ്‌ട്രേലിയയുടെ ആമി സാറ്റർ‌ത്ത്വൈറ്റാണ് 523 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള മന്ദാനയ്ക്ക് 755 പോയിന്‍റാണുള്ളത്.

അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയില്‍ 23 വയസുള്ള മന്ദാന കളിച്ചിരുന്നില്ല. പരമ്പരക്ക് മുമ്പ് നടന്ന പരിശീലനത്തിനിടെ വലത് കാല്‍പാദത്തിന് ഏറ്റ പരുക്കാണ് മന്ദാനയ്ക്ക് തിരിച്ചടിയായത്. പരമ്പര ഇന്ത്യ ഏകപക്ഷീയമായ മൂന്ന് വിജയങ്ങളിലൂടെ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലിരാജും റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 20 വർഷമായി അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് മിതാലി അടുത്തിടെയാണ് നേടിയത്.

ബൗളർമാർക്കിടയില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങൾ ആദ്യപത്തില്‍ സ്ഥാനം പിടിച്ചു. ഇന്ത്യയുടെ ജുലാൻ ഗോസ്വാമി, ശിഖ പാണ്ഡ്യ, പൂനം യാദവ് എന്നിവർ യഥാക്രമം ആറ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഓൾ റൗണ്ടർമാർക്കിടയില്‍ ദീപ്തി ശർമ്മ മൂന്നാം സ്ഥാനത്തും ശിഖ പാണ്ഡ്യ പത്താം സ്ഥാനത്തുമാണ്.

ABOUT THE AUTHOR

...view details