ദുബായി:വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിച്ച ടൂര്‍ണമെന്‍റ് 2020-ലെ ടി20 ലോകകപ്പാണെന്ന് ഐസിസി. ലോകകപ്പിലെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. 110 കോടിയില്‍ അധികം പേരാണ് ഇതിനകം ഐസിസിയുടെ ഡിജിറ്റല്‍ ചാനലിലൂടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ കണ്ടതെന്ന് ഐസിസി വ്യക്തമാക്കി. 2018-ലെ ലോകകപ്പിന്റെ 20 മടങ്ങ് അധികം വരും ഇതെന്നും ഐസിസി അവകാശപ്പെടുന്നു.
വനിതാ ക്രിക്കറ്റ്; കൂടുതല്‍ പേര്‍ കണ്ടത് 2020-ലെ ലോകകപ്പ് എന്ന് ഐസിസി - ടി20 ലോകകപ്പ് വാര്‍ത്ത
2018-ലെ ടി20 ലോകകപ്പിന്‍റെ 20 മടങ്ങ് അധികം പ്രേക്ഷകരാണ് 2020-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് ഡിജിറ്റല്‍ ചാനല്‍ വഴി കണ്ടതെന്നും ഐസിസി
ഐസിസി
2020-ലെ ടി20 ലോകകപ്പിന് മുമ്പ് ഐസിസിയുടെ ഡിജിറ്റല്‍ ചാനല്‍ വഴി ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വനിതാ ടൂര്‍ണമെന്റ് 2017 ഏകദിന ലോകകപ്പാണ്. രണ്ട് മത്സരങ്ങളുടെയും ഫൈനലില്‍ ഇന്ത്യ കളിച്ചത് പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായെന്നും ഐസിസി പറയുന്നു. വനിതാ ക്രിക്കറ്റിന്‍റെ ആഗോള തലത്തിലെ സ്വീകാര്യതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഐസിസി സിഇഒ മനു സാവ്‌നി പറഞ്ഞു. വനിതാ ക്രിക്കറ്റിന് ശോഭനമായ ഭാവിയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.