കേരളം

kerala

ETV Bharat / sports

ഫീൽഡിംഗിൽ ജോണ്ടി റോഡ്‌സിന്‍റെ ഫേവറിറ്റ് ഇന്ത്യൻ താരം - എ.ബി. ഡിവില്ലിയേഴ്സ്

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ഫീൽഡർമാരെയാണ് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്തത്.

jonty rhodes

By

Published : Feb 14, 2019, 1:50 PM IST

ലോക ക്രിക്കറ്റ് ഫീല്‍ഡിംഗിലെ സൂപ്പര്‍മാനായായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സിന്‍റെ മികച്ച അഞ്ച് ഫീൽഡർമാരുടെ ലിസ്റ്റിൽ ഒന്നാമത് ഇന്ത്യൻ താരം. ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ച് മികച്ച ഫീല്‍ഡര്‍മാരെ ജോണ്ടി റോഡ്സ് തെരഞ്ഞെടുത്തത്.

ട്വിറ്റർ വീഡിയോ
5. ആന്‍ഡ്രൂ സൈമണ്ട്‌സ്
symonds
ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സാണ് റോഡ്‌സിന്‍റെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. സര്‍ക്കിളിന് അകത്തും പുറത്തും ഒരു പോലെ മികച്ച ഫീല്‍ഡിഗ് നടത്താന്‍ മിടുക്കനാണ് സൈമണ്ട്‌സ്. ഫീല്‍ഡില്‍ എവിടെയും വിശ്വസിച്ച്‌ നിര്‍ത്താമെന്നതാണ് സൈമണ്ട്സിന്‍റെ ഗുണമായി ജോണ്ടി ചൂണ്ടിക്കാണിക്കുന്നത്.

4. ഹെര്‍ഷെല്‍ ഗിബ്‌സ്

Gibbs
മുന്‍ ടീമംഗവും വെടിക്കെട്ട് ഓപ്പണറുമായ ഹെര്‍ഷല്‍ ഗിബ്‌സാണ് ലിസ്റ്റിലെ നാലാമൻ. ബാക്ക്‌വേര്‍ഡ് പോയിന്‍റില്‍ ഗിബ്‌സിനൊപ്പം വളരെ ആസ്വദിച്ചാണ് താന്‍ ഫീല്‍ഡ് ചെയ്തിരുന്നതെന്ന് റോഡ്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 210 ക്യാച്ചുകളെടുത്ത താരമാണ് ഗിബ്‌സ്. ബാക്ക്‌വേര്‍ഡ് പോയിന്‍റില്‍ ഒരു കാലത്ത് ഗിബ്‌സും റോഡ്‌സും ഒരുമിച്ച് കളിച്ചപ്പോള്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു.

3. പോള്‍ കോളിംഗ്‍വുഡ്

collingwood
ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ കോളിംഗ്‍വുഡാണ് റോഡ്‌സിന് പ്രിയപ്പെട്ട മറ്റൊരു മികച്ച ഫീല്‍ഡര്‍. ബാക്ക്‌വേര്‍ഡ് പോയിന്‍റില്‍ ഇംഗ്ലണ്ടിനായി ചില അവിസ്മരണീയ ക്യാച്ചുകളെടുത്തിട്ടുള്ള താരമാണ് കോളിംഗ്‍വുഡ്.

2. എ.ബി. ഡിവില്ലിയേഴ്സ്

AB de Villiers
ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്നപ്പോള്‍ എ.ബി.ഡി വിക്കറ്റ് കീപ്പറായി കളിച്ചിരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഔട്ട്ഫീല്‍ഡില്‍ എ.ബി.ഡി വേണമെന്നും അദ്ദേഹത്തിന്‍റെ ഫീല്‍ഡിംഗ് മികവ് ടീമിന് ആവശ്യമാണെന്നും റോഡ്‌സ് പറഞ്ഞിരുന്നു.

1. സുരേഷ് റെയ്ന

suresh raina
ജോണ്ടിയുടെ മനംകവര്‍ന്ന ഫീല്‍ഡര്‍ ഇന്ത്യയുടെ സ്വന്തം സുരേഷ് റെയ്നയാണ്. സ്ലിപ്പിലും സർക്കിളിന് പുറത്തും അദ്ദേഹം മികച്ച ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മൈതാനത്തെ റെയ്നയുടെ ഫീല്‍ഡിംഗ് പ്രകടനങ്ങളുടെ ആരാധകനാണ് താൻ. അതിനാൽ ഫീൽഡിംഗിലെ ഒന്നാം നമ്പർ റെയ്നയാണെന്നാണ് ജോണ്ടി റോഡ്‌സിന്‍റെ അഭിപ്രായം.

ABOUT THE AUTHOR

...view details