ഹൈദരാബാദ്:മഞ്ഞു പെയ്യുന്ന ദേവഭൂമിയില്‍ മകൾ സിവക്കൊപ്പം ഒഴിവുകാലം ആഘോഷമാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം എസ് ധോണി. സാമൂഹ്യമാധ്യമത്തില്‍ ധോണി പോസ്‌റ്റ് ചെയ്‌ത ദൃശ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞുപുതച്ച ഉത്തരാഖണ്ഡിലെ മസൂറിയിലാണ് സിവക്കൊപ്പം ധോണി ഒഴിവുകാലം ആഘോഷിക്കാനെത്തിയത്.
മഞ്ഞുമനുഷ്യനായി ധോണി; കൂടെ കുഞ്ഞു സിവയും - ഇന്ത്യ വാർത്ത
മഞ്ഞു പെയ്യുന്ന ഉത്തരാഘണ്ടില്‍ മകൾ സിവക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണി ഒഴിവുകാലം ആഘോഷിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു
മകൾക്കൊപ്പം ധോണി മഞ്ഞുകട്ടകൾ കൊണ്ട് കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച സിവ ഗിറ്റാർ വായിക്കുന്ന ദൃശ്യങ്ങൾ ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
2007-ല്‍ ട്വന്‍റി-20 ലോകകപ്പ് നേടുമ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടുമ്പോഴും ധോണിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍. പിന്നീട് 2019-ല്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് മത്സരത്തില്‍ പുറത്തായ ശേഷം ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ പരാജയപെട്ട ശേഷമാണ് ഇന്ത്യ പുറത്തായത്. ഇതേ തുടർന്ന് ധോണിയുടെ വിരമിക്കലിനെ കുറിച്ച് നിരവധി തവണ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.