കേരളം

kerala

By

Published : Mar 7, 2020, 3:21 PM IST

ETV Bharat / sports

വസീം ജാഫർ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

ഏറ്റവും കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വസീം ജാഫർ

Wasim Jaffer news  Vidarbha news  വസീം ജാഫർ വാർത്ത  വിദർഭ വാർത്ത
വസീം ജാഫർ

മുംബൈ:വിരമിക്കല്‍ പ്രഖ്യാപനം നടത്തി മുന്‍ ഇന്ത്യന്‍ ഓപ്പണർ വസീം ജാഫർ. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ച വസീം 2000-2008 കാലഘട്ടത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1944 റണ്‍സ് സ്വന്തമാക്കി. ടെസ്റ്റ് മത്സരങ്ങില്‍ നിന്നും അഞ്ച് സെഞ്ച്വറിയും 11 അർദ്ധസെഞ്ച്വറിയും വസീം സ്വന്തം പേരില്‍ കുറിച്ചു. 212 റണ്‍സോടെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയതാണ് ഏറ്റവും ഉയർന്ന സ്കോർ. വെസ്റ്റ്ഇന്‍ഡീസിന് എതിരെ സെന്‍റ് ജോണ്‍സില്‍ നടന്ന മത്സരത്തിലാണ് വസീം ഇരട്ട സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചത്. അതേസമയം ഏകദിന ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങില്‍ നിന്നും 10 റണ്‍സ് മാത്രമാണ് വസീമിന് സ്വന്തം പേരില്‍ കുറിക്കാനായത്.

വസീം ജാഫർ.

ആഭ്യന്തര ക്രിക്കറ്റിലാണ് താരം ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചത്. ആഭ്യന്തര ക്രിക്കറിലെ അതികായന്‍മാരില്‍ ഒരാളാണ് 42 വയസുള്ള വസീം ജാഫർ. ഏറ്റവും കൂടുതല്‍ ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച ഇന്ത്യന്‍ താരമാണ് മുംബൈക്ക് വേണ്ടി കളിക്കുന്ന വസീം. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും വസീം 19,410 റണ്‍സ് സ്വന്തമാക്കി. 50.67 ആണ് ബാറ്റിങ് ശരാശരി. 150 രഞ്ജി ട്രോഫി മത്സരങ്ങളില്‍ മാറ്റുരച്ച ആദ്യ ക്രിക്കറ്റർ കൂടിയാണ് വസീം. വസീം ഉൾപ്പെട്ട ടീം രണ്ട് തവണ വിദർഭക്കായി രഞ്ജി ട്രോഫി നേടിക്കൊടുത്തു. കഴിഞ്ഞ തവണത്തെ രഞ്ജി സീസണിലണ് വസീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 1,037 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ മാത്രം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും 57 സെഞ്ച്വറികളും 91 അർദ്ധ സെഞ്ച്വറികളും വസീം സ്വന്തമാക്കി. 314 റണ്‍്സെടുത്തതാണ് ആഭ്യന്തര ക്രിക്കറ്റില്‍ വസീമിന്‍റെ ഏറ്റവും ഉയർന്ന സ്‌കോർ. ആഭ്യന്തര ക്രിക്കറ്റില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പികാന്‍ വസീമിന് ആയില്ല. 2008-ലാണ് വസീം അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്.

ABOUT THE AUTHOR

...view details