ലണ്ടൻ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ വസിം അക്രത്തെ മാഞ്ചസ്റ്റർ വിമാനത്താവളത്തില്‍ തടഞ്ഞു. പ്രമേഹരോഗിയായ അക്രം ഇൻസുലിൻ ബാഗ് കൈവശം വച്ചതിനെതുടർന്നാണ് തടഞ്ഞത്. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തില്‍ വച്ച് അപമാനിക്കപ്പെട്ട കാര്യം വസിം അക്രം ലോകത്തെ അറിയിച്ചത്.
വസിം അക്രത്തെ വിമാനത്താവളത്തില്‍ അപമാനിച്ചു - പാകിസ്ഥാൻ
ഇൻസുലിൻ ബാഗ് കൈവശം വച്ചതിനെതുടർന്നാണ് അക്രത്തെ മാഞ്ചസ്റ്റർ വിമാനത്താവളത്തില്‍ തടഞ്ഞത്.
ഇൻസുലിൻ പാക്കറ്റുമായി സാധാരണ സഞ്ചരിക്കാറുള്ള അക്രത്തോട് ഇൻസുലിൻ ബാഗില്‍ നിന്ന് പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിക്കാൻ മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.താൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്‌തിട്ടുള്ള വ്യക്തിയാണെന്നും ഇൻസുലിനുമായാണ് യാത്ര ചെയ്യാറുള്ളതെന്നും മാഞ്ചസ്റ്റർ വിമാനത്താളത്തില്‍ നേരിട്ട അപമാനവും വേദനയും മുമ്പുണ്ടായിട്ടില്ലെന്നും അക്രം ട്വീറ്റ് ചെയ്തു. അക്രത്തിന്‍റെ ട്വീറ്റ് വൈറലായതോടെ വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ച് വിമാനത്താവള അധികൃതരും രംഗത്തെത്തി. പരാതി അയക്കാനും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് നന്ദി പറയുന്നതായും അധികൃതർ വ്യക്തമാക്കി.