ദുബൈ: ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസിയുടെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് - 2019 പുരസ്‌കാരം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് പുരസ്‌കാരത്തിന് അർഹമായ സംഭവം നടന്നത്. ഓവലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ഓസിസ് ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെ ഇന്ത്യന്‍ ആരാധകർ ഗാലറിയിലിരുന്ന് കൂവി വിളിച്ചപ്പോൾ കോലി ഇടപെട്ടു. അധിക്ഷേപം അവസാനിപ്പിക്കാനും പകരം ഓസിസ് താരങ്ങൾക്ക് വേണ്ടി കൈയ്യടിക്കാനും കോലി ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടു. കോലിയുടെ ഈ മനോഭാവത്തിനാണ് ഐസിസിയുടെ പുരസ്‌കാരം. കോലിയുടെ ഗ്രൗണ്ടിലെ ഈ നീക്കത്തിന് അന്ന് ക്രിക്കറ്റ് ലോകത്തിന്‍റെ വലിയ പ്രശംസയും ലഭിച്ചിരുന്നു. ഈ സംഭവത്തിനാണ് ഇപ്പോൾ ഐസിസിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വിരാട് കോലിക്ക് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌ക്കാരം
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലെ മികച്ച പെരുമാറ്റത്തിനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസിയുടെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌ക്കാരം
കോലി
ഐസിസി ഏകദിന ലോകകപ്പിലെ വിരാട് കോലിയുടെ ഈ ആംഗ്യം ഓർമയുണ്ടോ. ഇന്ത്യന്‍ നായകനാണ് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌ക്കാരത്തിന് അർഹനായിരിക്കുന്നുവെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ടതിനെ തുടർന്നാണ് മുന്‍ ഓസിസ് നായകന്‍ കൂടിയായ സ്‌മിത്തിന് എതിരെ ആരാധകർ തിരിഞ്ഞത്. നേരത്തെ കോലിയും സ്‌മിത്തും കടുത്ത കളിയാക്കലുകളിലും അന്ന് ഏർപ്പെട്ടിരുന്നു.