കേരളം

kerala

ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിയും ഇന്ത്യയും ഒന്നാമത് - ടെസ്റ്റ് റാങ്കിംഗ്

2018-ൽ നടത്തിയ പ്രകടനമാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കോഹ്‌ലിയെ സഹായിച്ചത്. 13 ടെസ്റ്റുകളിൽ നിന്നായി 55.08 ശരാശരിയില്‍ 1322 റണ്‍സാണ് ഇന്ത്യന്‍ നായകൻ നേടിയത്.

വിരാട് കോഹ്‌ലി (ഫയല്‍ ചിത്രം)

By

Published : Mar 20, 2019, 2:45 PM IST

Updated : Mar 20, 2019, 3:02 PM IST

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് പ്രഖ്യാപിച്ചു. ബാറ്റ്സ്മാന്മാരില്‍ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലൻഡ് താരം കെയിൻ വില്യംസണെ മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏകദിന റാങ്കിംഗിലുംകോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായകന് 922 പോയിന്‍റുംരണ്ടാം സ്ഥാനത്തുള്ള വില്യംസണ് 913 പോയിന്‍റുമാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ വില്യംസൺ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 881 പോയിന്‍റോടെ ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തെത്തി. ആദ്യ പത്തിൽ ഈ രണ്ട് ഇന്ത്യൻ ബാറ്റ്സ്മാന്മാര്‍മാത്രമാണുള്ളത്. യുവതാരം ഋഷഭ് പന്ത് 15-ാം സ്ഥാനത്തുണ്ട്.

2018-ൽ നടത്തിയ പ്രകടനമാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കോഹ്‌ലിയെ സഹായിച്ചത്. 13 ടെസ്റ്റുകളിൽ നിന്നായി 55.08 ശരാശരിയില്‍ 1322 റണ്‍സാണ് ഇന്ത്യന്‍ നായകൻ നേടിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ജസ്പ്രിത് ബുംറ പതിനാറാം സ്ഥാനത്താണ്. ടെസ്റ്റ് ടീം റാങ്കിംഗില്‍ 116 പോയിന്‍റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തും 108 പോയിന്‍റോടെന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.

Last Updated : Mar 20, 2019, 3:02 PM IST

ABOUT THE AUTHOR

...view details