മുംബൈ:റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് അപൂർവ്വ നേട്ടം. വിവിധ സമൂഹമാധ്യമങ്ങളിലായി 100 മില്ല്യൻ ഫോളോവർമാരെ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് വിരാട് കോലി സ്വന്തമാക്കിയത്.
കളത്തിന് പുറത്തും റെക്കോഡ് സ്വന്തമാക്കി വിരാട് കോലി - വിരാട് കോലി
100 മില്ല്യൻ ഫോളോവർമാരെ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് വിരാട് കോലി സ്വന്തമാക്കിയത്
ഫേസ്ബുക്കില്‍ 37 മില്ല്യൺ, ഇന്‍സ്റ്റാഗ്രാമില്‍ 33.5 മില്ല്യൺ, ട്വിറ്ററില്‍ 29.4 മില്ല്യൺ എന്നിങ്ങനെയാണ് കോലിയുടെ ഫോളോവർമാരുടെ എണ്ണം. ഇന്‍സ്റ്റാഗ്രാമില്‍ സച്ചിൻ ടെണ്ടുല്‍ക്കറാണ് ഫോളോവേഴ്സ് കൂടുതലുള്ള ക്രിക്കറ്റ് താരങ്ങളില്‍ രണ്ടാമത്. 14.7 മില്ല്യൻ ആളുകളാണ് സച്ചിനെ പിന്തുടരുന്നത്. 13 മില്ല്യണുമായി ധോണി മൂന്നാം സ്ഥാനത്തുണ്ട്. 77 മില്ല്യൺ ഫോളോവർമാരുള്ള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള കായിക താരം. ട്വിറ്ററില്‍ കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങൾ സച്ചിനും കോലിയും തന്നെയാണ്. ഫേസ്ബുക്കിലും റൊണാൾഡോ തന്നെയാണ് രാജാവ്. 122 മില്ല്യൺ ഫോളോവേഴ്സാണ് റൊണാൾഡോയ്ക്കുള്ളത്. 89 മില്ല്യൺ ആരാധകരുള്ള ലയണല്‍ മെസ്സിയാണ് ഫേസ്ബുക്കില്‍ രണ്ടാം സ്ഥാനത്ത്.
വിരാട് കോലി സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. ആരാധകരുടെ പ്രതികരണങ്ങൾക്ക് മറുപടി നല്‍കാനും നന്ദി പറയാനുമൊക്കെ ഇന്ത്യൻ നായകൻ സമയം കണ്ടെത്താറുണ്ട്.