ഏകദിന ക്രിക്കറ്റിൽ കളിക്കാൻ യോഗ്യത നേടി അമേരിക്ക. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ച അമേരിക്ക ആദ്യമായാണ് ക്രിക്കറ്റിലും പരീക്ഷണത്തിനിറങ്ങുന്നത്. വേൾഡ് ക്രിക്കറ്റ് ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ അമേരിക്ക ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ലേക്ക് യോഗ്യത നേടിയതോടെയാണ് ഏകദിന അംഗത്വം ലഭിച്ചത്.
ഇനി അമേരിക്കയും ഏകദിന ക്രിക്കറ്റ് കളിക്കും
വേൾഡ് ക്രിക്കറ്റ് ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ അമേരിക്ക ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ലേക്ക് യോഗ്യത നേടിയതോടെയാണ് ഏകദിന അംഗത്വം ലഭിച്ചത്.
ആദ്യ മല്‍സരത്തില്‍ ഒമാനോടു തോറ്റെങ്കിലും പിന്നീട് നമീബിയ, പപ്പുവ ന്യു ഗ്വിനി, ഹോങ്കോങ് എന്നിവരെ പരാജയപ്പെടുത്തി അമേരിക്ക ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2-ലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഹോങ്കോങിനെതിരായ നിര്‍ണായക മത്സരത്തില്‍ 84 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു യുഎസ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ മുന്‍ താരം കൂടിയായ സാവിയര്‍ മാര്‍ഷലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അമേരിക്കക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്. അമേരിക്കയെ കൂടാതെ സ്‌കോട്ട്‌ലാന്‍റ്, ഒമാന്‍, യുഎഇ, നേപ്പാള്‍ എന്നിവരാണ് ലോക ക്രിക്കറ്റ് ലീഗിന്‍റെ ഡിവിഷന്‍ 2-ലേക്ക് യോഗ്യത നേടിയ മറ്റു ടീമുകള്‍.