ടോസിട്ട് ഡുപ്ലിസിക്ക് മതിയായി; നാളെ പകരക്കാരൻ ടോസിടും - ind-sa
ആദ്യ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലിസിയെ ടോസിന്‍റെ ഭാഗ്യം തുണച്ചില്ല. തുടർച്ചായി ഒൻപതാം തവണയാണ് ഡുപ്ലിസിക്ക് ടോസ് നഷ്ടമാകുന്നത്. ഇതോടെ ടോസിടാൻ മറ്റൊരു താരത്തെ നിയോഗിക്കാനാണ് ഡുപ്ലിസിയുടെ തീരുമാനം
റാഞ്ചി; ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ജയത്തില്‍ ടോസ് നിർണായകമായിരുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയും ഇന്ത്യ വമ്പൻ സ്കോർ നേടി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലിസിയെ ടോസിന്‍റെ ഭാഗ്യം തുണച്ചില്ല. തുടർച്ചായി ഒൻപതാം തവണയാണ് ഡുപ്ലിസിക്ക് ടോസ് നഷ്ടമാകുന്നത്. ഇതോടെ ടോസിടാൻ മറ്റൊരു താരത്തെ നിയോഗിക്കാനാണ് ഡുപ്ലിസിയുടെ തീരുമാനം. ഇന്ത്യയില്‍ ടോസ് നേടുന്നത് വിജയത്തില്‍ നിർണായകമാണെന്നും അതിനാല്‍ മറ്റൊരാളെ അയച്ച് പരീക്ഷണത്തിന് തയ്യാറാണെന്നും ഡുപ്ലിസി തന്നെയാണ് വ്യക്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാണ് ഡുപ്ലിസിയുടെ തീരുമാനം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നാളെ റാഞ്ചിയിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അഴസാന മത്സരം.