മുംബൈ: ടീം ഇന്ത്യയുടെ ഓഗസ്റ്റിലെ ശ്രീലങ്കന്‍ പര്യടനം സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകില്ല. കൊവിഡ് 19 പശ്ചാത്തലത്തില്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് പര്യടനത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ബിസിസിഐ നീക്കം. സർക്കാർ നിർദ്ദേശങ്ങൾക്കും കളിക്കാരുടെ സുരക്ഷക്കുമാകും ബിസിസിഐ പ്രഥമ പരിഗണന നല്‍കുക. പര്യടനം ആരംഭിക്കാന്‍ രണ്ട് മാസത്തോളം മുന്നിലുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങളില്‍ സർക്കാർ മാറ്റം വരുത്തുന്നുമുണ്ട്. അതിനാല്‍ തന്നെ പര്യടനത്തിന്‍റെ കാര്യത്തില്‍ ഇപ്പോൾ തീരുമാനം പറയുന്നത് ഉചിതമാകില്ലെന്ന് ബിസിസിഐ അധികൃതർ പറഞ്ഞു.
ശ്രീലങ്കന്‍ പര്യടനം; തീരുമാനം പിന്നീടെന്ന് ബിസിസിഐ - bcci news
കൊവിഡ് 19 പശ്ചാത്തലത്തിലാണ് ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ബിസിസിഐ മാറ്റിവെച്ചത്.
ബിസിസിഐ
മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. നേരത്തെ ജൂണില്‍ ആരംഭിക്കാനിരുന്ന പര്യടനം കൊവിഡ് 19 യാത്ര നിയന്ത്രണങ്ങളെ തുടർന്ന് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലങ്കന്‍ പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റില്‍ നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്.