ഹൈദരാബാദ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലെത്തിയിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം തികയുന്നു. 2018 ആഗസ്റ്റ് പതിനെട്ടിന് ശ്രീലങ്കക്കെതിരെയായിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റ മത്സരം. വെറും 12 റണ്‍സ് മാത്രമായിരുന്നു അന്ന് കോഹ്‌ലിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് കാണാന്‍ സാധിച്ചത് ഇന്ത്യന്‍ ടീമിലെ കോഹ്‌ലി യുഗം ആയിരുന്നു.
റെക്കോഡുകള്‍ ഓരോന്നായി കീഴടക്കുകയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഈ റണ്‍ മെഷിന്‍. ഏറ്റവും ഒടുവില്‍ ഒരു ദശകത്തിനുള്ളില്‍ അതിവേഗം 20,000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്‌മാന്‍ എന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. 2009 ല്‍ ആയിരുന്നു കോഹ്‌ലി തന്‍റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടുന്നത്. എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറി നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ണ്ടുക്കര്‍ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുടെ സ്ഥാനം. ഏകദിനത്തില്‍ മാത്രം 43 സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചുരുങ്ങിയ മത്സരം കൊണ്ടാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.