കേരളം

kerala

ETV Bharat / sports

ഓസിസ് പരമ്പര; പരിശീലനം നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്‌ത് കോലി

സിഡ്‌നിയില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന വിരാട് കോലി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ബിസിസിഐ ട്വീറ്റ് ചെയ്‌തത്

By

Published : Nov 21, 2020, 10:00 PM IST

ഓസിസ് പരമ്പരക്കായി ഇന്ത്യ വാര്‍ത്ത  കോലിയുടെ പരിശീലനം വാര്‍ത്ത  kohli training news  ausis tour india news
കോലി

സിഡ്‌നി: കങ്കാരുക്കളുടെ നാട്ടിലെ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രക്കറ്റ് ടീം നായകന്‍ വിരാട് കോലി ജിമ്മില്‍ പരശീലനം നടത്തുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. ഫ്യുവല്‍ അപ്പെന്ന പേരില്‍ കോലി തന്നെയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്‌തത്. കോലി ട്രെഡ് മില്ലില്‍ ഉള്‍പ്പെടെ പരിശീലനം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. സമകാലിക ക്രിക്കറ്റില്‍ ഏറ്റവും നന്നായി ഫിറ്റ്സന് നിലനിര്‍ത്തുന്നത് വിരാട് കോലിയാണ്.

ഓസിസ് പരമ്പരക്ക് മുന്നോടിയായി ടീം ഇന്ത്യ കഠിന പരിശീലനത്തിലാണ്. ഇതു സംബന്ധിച്ച നിരവധി ട്വീറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ടീം ഇന്ത്യ പുറത്തുവിട്ടു കഴിഞ്ഞു. ടീം ഇന്ത്യയുടെ ഓസിസ് പര്യടനം ഈ മാസം 27ന് ആരംഭിക്കും. ഏകദിന പരമ്പരയോടെയാണ് പര്യടനം തുടങ്ങുക. മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി20 പരമ്പരകളും നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുമാണ് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയാണ് ടെസ്റ്റ് പരമ്പര.

ABOUT THE AUTHOR

...view details