കേരളം

kerala

ETV Bharat / sports

റെക്കോഡുകളുടെ തമ്പുരാന്‍, വിരാട് കോലി - kohli news

എട്ട് തവണ 150 കടന്ന ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും കോലി പിന്നിലാക്കി. ഒമ്പത് തവണ കോലി 150 റണ്‍സെടുത്തു.

കോലി

By

Published : Oct 11, 2019, 7:01 PM IST

പൂനെ: മരണമാസാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എവിടെ തിരിഞ്ഞാലും റെക്കോർഡ്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്‍റി-20യായാലും അതിന് മാറ്റമില്ല. ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റിലും ആ ശൈലിക്ക് മാറ്റമില്ലായിരുന്നു. ഏഴ് ഡബിൾ സെഞ്ച്വറി എടുക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന റെക്കോഡ് കോലി സ്വന്തമാക്കി. പൂനെയില്‍ ദക്ഷിണാഫ്രിക്കെതിരെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ 336 പന്തില്‍ 254 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു കോലി.
കോലിക്ക് പുറമേ ശ്രീലങ്കയുടെ ജയവർധനെയും ഇംഗ്ലണ്ടിന്‍റെ വാല്ലി ഹാമ്മൂണ്ടുമാണ് കോലിക്ക് പുറമെ ഏഴ് ഡബിൾ സെഞ്ച്വറികൾ നേടിയവരുടെ ക്ലബിലുള്ളത്. 12 ഡബിൾ സെഞ്ച്വറികൾ നേടിയ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് മുന്‍നിരയിലുള്ളത്. തൊട്ടുതാഴെ 11 ഡബിൾ സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ സംഗക്കാരയും ഒന്‍പത് ഡെബിൾ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ബ്രയിന്‍ ലാറയുമുണ്ട്.

...
ഇവിടെ തീരുന്നില്ല കോലിയുടെ തേരോട്ടം. 50 ടെസ്റ്റ് മാച്ചുകളില്‍ ഇന്ത്യയെ നയിച്ച ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കോലി. ന്യൂസിലാന്‍റിന്‍റെ സ്റ്റീഫന്‍ ഫ്ലമിങ്ങും ഓസ്ട്രേലിയയുടെ സ്റ്റീവോയും ഇംഗ്ലണ്ടിന്‍റെ അലസ്റ്റർ കുക്കുമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്. കോലി 40 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍. 41സെഞ്ച്വറിയാണ് റിക്കി പോണ്ടിങ്ങ് കരിയറില്‍ സ്വന്തമാക്കിയത്. കോലിക്ക് ഈ റെക്കോർഡും പഴങ്കഥയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരില്ല. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോർഡും ഇനി കോലിക്ക് സ്വന്തമാണ്. സുനില്‍ ഗവാസ്ക്കറുടെ റെക്കോർഡാണ് പഴങ്കഥയായത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 6,868 റണ്‍സെടുത്ത ദിലീപ് വെങ്സർക്കാരിനെയും കോലി പിന്തള്ളി. ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍ വേട്ടക്കാരുടെ ഇടയില്‍ വേഗതയുടെ കാര്യത്തില്‍ 53-ാം സ്ഥാനമാണ് കോലിക്ക്.

ABOUT THE AUTHOR

...view details