ഹൈദരാബാദ്: ടി20 ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദ്ദേശങ്ങൾ ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഉയർന്നുവന്നില്ല. കഴിഞ്ഞ ദിവസമാണ് കമ്മിറ്റി യോഗം ചേർന്നത്. ഒക്‌ടോബർ 18 മുതല്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്.
ടി20 ലോകകപ്പ് ഒക്‌ടോബറില്‍ പ്രയോഗികമല്ലെന്ന് ബിസിസിഐ അധികൃതർ - bcci news
ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിസിസിഐ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഒക്‌ടോബർ-നവംബർ മാസങ്ങളില്‍ ലോകകപ്പ് നടത്തുക അപ്രായോഗികമാണെന്ന് കരുതുന്നതായി ബിസിസിഐ യോഗത്തില്‍ വ്യക്തമാക്കി. കൊവിഡിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളും വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോകമെമ്പാടും വരാനിരിക്കുന്ന നിർദ്ദേശങ്ങളും ബിസിസിഐ അധികൃതർ വാർത്താ ഏജെന്‍സിക്ക് മുന്നില്‍ വ്യക്തമാക്കി. ലോകകപ്പ് നടത്തുമ്പോൾ നിരവധി ഘടകങ്ങൾ പരിഗണനക്ക് വരും. എന്നാല്‍ അതെല്ലാം ലോകം സാധാരണ നിലയിലേക്ക് എത്തിയ ശേഷമേ ആലോചിക്കാനാകൂ. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ലെന്നും ബിസിസിഐ അധികൃതർ കൂട്ടിച്ചേർത്തു. ലോകകപ്പ് പോലുള്ള ഒരു കായിക മേള സംഘടിപ്പിക്കുമ്പോൾ അത് യാഥാർത്ഥ്യമാക്കുന്ന മുഴുവന്‍ പേരുടെയും ജീവന് ഉറപ്പ് നല്‍കാന്‍ ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തെയാറാകുമോയെന്നും ബിസിസിഐ അധികൃതർ ചോദിച്ചു. സമാന സാഹചര്യമാണ് ആരാധകരുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. ഇക്കാര്യത്തിലും വ്യക്തത വരുത്തണമെന്നും അധികൃതർ ആവശ്യപെട്ടു.