കേപ്പ ടൗണ്‍:ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ നിർണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 194 റണ്‍സിന്‍റെ വിജയ ലക്ഷ്യം. അവസാനം വിവരം ലഭിക്കുമ്പോൾ കേപ്പ് ടൗണില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയർ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 10 റണ്‍സെടുത്തു. അഞ്ച് റണ്‍സെടുത്ത ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ വിക്കറ്റാണ് നഷ്‌ടമായത്. മിച്ചല്‍ സ്റ്റാർക്കിന്‍റെ പന്തില്‍ ബൗൾഡായി പുറത്ത് പോവുകയായിരുന്നു. ഒരു റണ്‍സെടുത്ത റാസ് വാന്‍ ഡെർ ഡസ്സനും നാല് റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസുമാണ് ക്രീസില്‍.
ടി20; ഓസിസിന് എതിരെ 194 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി പോർട്ടീസ് - South Africa news
കേപ്പ് ടൗണില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് എതിരെ ഓപ്പണർമാരുടെ ശക്തമായ പ്രകടനത്തിന്‍റെ പിന്‍ബലത്തിലാണ് ഓസിസ് വമ്പന്‍ സ്കോർ കണ്ടെത്തിയത്. ഓപ്പണർമാരായ ഡേവിഡ് വാർണർ അർദ്ധസെഞ്ച്വറിയോടെ 57 റണ്‍സും നായകന്‍ ആരോണ്‍ ഫിഞ്ച് അർദ്ധസെഞ്ച്വറിയോടെ 55 റണ്‍സും സ്വന്തമാക്കി. മധ്യനിരയില്‍ സ്റ്റീവ് സ്മിത്ത് 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാദ, ആന്‍റിച്ച് നോർജെ, ലുങ്കി എന്‍ഗിഡി, പ്രിട്ടോറിയൂസ്, തബ്രൈസ് ഷംസി എന്നിർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരിയില്‍ നേരത്തെ ഇരു ടീമുകളും ഒരോ ജയം വീതം സ്വന്തമാക്കിയിരുന്നു. കേപ്പ് ടൗണില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് ഫെബ്രുവരി 29ന് തുടക്കമാകും.