സിഡ്നി: ന്യൂസിലാന്‍ഡിറിനെതിരായ സിഡ്‌നി ടെസ്‌റ്റില്‍ മെല്‍ബണില്‍ കളിച്ച അതേ ടീമിനെ ഓസ്‌ട്രേലിയ നിലനിർത്തിയേക്കും. വെള്ളിയാഴ്ച്ചയാണ് സിഡ്‌നി ടെസ്‌റ്റ് ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നേരത്തെ പെർത്തിലും മെല്‍ബണിലും ജയിച്ച് ആതിഥേയർ സ്വന്തമാക്കിയിരുന്നു. പെർത്തിലെ ഡേ-നൈറ്റ് ടെസ്‌റ്റില്‍ 296 റണ്‍സിന്‍റെയും മെല്‍ബണില്‍ 247 റണ്‍സിന്‍റെയും ജയം സ്വന്തമാക്കി. അതേസമയം പിച്ചിന്‍റെ അവസ്ഥ കണക്കിലെടുത്ത് രണ്ടാമതൊരു സ്‌പിന്‍ ബോളറെ കൂടെ ഓസിസ് ടീമല്‍ ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ സ്‌പിന്നർ മിച്ചല്‍ സ്വെപ്‌സണ്‍ ടീമില്‍ ഇടം നേടിയേക്കും. ഇതു സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകുമെന്ന് നായകന്‍ ടിം പെയിന്‍ പറഞ്ഞു.
കിവീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഓസിസ്; ടീമിനെ നിലനിർത്തിയേക്കും - പെയന്‍ വാർത്ത
മെല്‍ബണ്‍ ടെസ്‌റ്റില്‍ കളിച്ച ടീമിനെ ന്യൂസിലാന്‍റിനെതിരായ സിഡ്‌നി ടെസ്‌റ്റിലും നിലനിർത്തിയേക്കുമെന്ന് സൂചന. നേരത്തെ ആതിഥേയർ 2-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു
ഓസിസ്
എന്നാല്ർ ടീമില്‍ ഒരു സ്‌പിന്നറെ കൂടി ഉൾപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും അടുത്ത ദിവസം പിച്ച് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും പരിശീലകന്‍ ജസ്‌റ്റിന്‍ ലാങ്ങർ പറഞ്ഞു. മുന്‍നിര ബാറ്റ്സ്‌മാന്‍ മാർനസ് ലംബുഷെയിന്‍ പാർട്ട് ടൈം ലഗ് സ്‌പിന്നർ കൂടിയാണ്. 13 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നായി താരം 11 വിക്കറ്റുകൾ സ്വന്തമാക്കി.