ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് സ്വാതന്ത്ര്യദിനത്തില്‍ മഹേന്ദ്ര സിങ് ധോണി തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ മിനിട്ടുകൾക്കുള്ളില്‍ എത്തിയത് സുരേഷ് റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനമാണ്. ഐപിഎല്ലിനായി ചെന്നൈയില്‍ എത്തുമ്പോൾ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന കാര്യം അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന. അതിനാല്‍ താനും വിരമിക്കാൻ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. പീയൂഷ് ചൗള, ദീപക് ചാഹർ, കരൺ ശർമ, എന്നിവർക്കൊപ്പം റാഞ്ചിയിലെത്തി ധോണിയെയും മോനു സിങിനെയും കൂട്ടിക്കൊണ്ട് വന്നിരുന്നു. ആഗസ്റ്റ് 14നാണ് ചെന്നൈയിലെത്തിയത്.
പരസ്പരം കെട്ടിപ്പിടിച്ചു.. ഒന്നിച്ചിരുന്ന് കരഞ്ഞു: വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് റെയ്‌ന - എംഎസ് ധോണി
ഞാനും ധോണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിച്ചു. പീയൂഷ് ചൗളയും അമ്പാട്ടി റായിഡുവും കേദാർ ജാദവും കരൺ ശർമയും ഒന്നിച്ചിരുന്നാണ് സംസാരിച്ചത്. കരിയറിലെ രസകരമായ നിമിഷങ്ങൾ ഓർത്തെടുത്തു, ദീർഘനേരത്തെ സംഭാഷണത്തിന് ശേഷം രാത്രി വൈകുവോളം പാർട്ടി നടത്തി ആഘോഷിച്ചെന്നും റെയ്‌ന പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു. ഞാനും ധോണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിച്ചു. പീയൂഷ് ചൗളയും അമ്പാട്ടി റായിഡുവും കേദാർ ജാദവും കരൺ ശർമയും ഒന്നിച്ചിരുന്നാണ് സംസാരിച്ചത്. കരിയറിലെ രസകരമായ നിമിഷങ്ങൾ ഓർത്തെടുത്തു, ദീർഘനേരത്തെ സംഭാഷണത്തിന് ശേഷം രാത്രി വൈകുവോളം പാർട്ടി നടത്തി ആഘോഷിച്ചെന്നും റെയ്‌ന പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി ഐപിഎല്ലിനായിരിക്കും പൂർണ ശ്രദ്ധ. രണ്ട് ഐപിഎല്‍ സീസൺ കൂടി ചെന്നൈയില്‍ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയ്ന പറഞ്ഞു.
2005 ജൂലായില്‍ ശ്രീലങ്കയ്ക്കെതിരെ ധാംബുള്ളയില്‍ ഇന്ത്യൻ ജഴ്‌സിയില്‍ അരങ്ങേറിയ റെയ്‌ന 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വിൻടി 20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. 2004ല്‍ ബംഗ്ലാദേശിന് എതിരെ ചിറ്റഗോംഗിലാണ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടിയും ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയും ദീർഘനാൾ ഒന്നിച്ച് കളിച്ചവരാണ്. ഓഗസ്റ്റ് 15 വിരമിക്കല്‍ പ്രഖ്യാപിക്കാൻ നേരത്തെ ആലോചിച്ചതാണെന്നും റെയ്‌ന വ്യക്തമാക്കി.