കേരളം

kerala

ETV Bharat / sports

ലങ്കന്‍ പര്യടനത്തിനായി ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്‌സും ആര്‍ച്ചറുമില്ല

ജനുവരി 14 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരക്കായി 16 അംഗ ടീമിനെയും ഏഴ്‌ അംഗ റിസര്‍വ് ടീമിനെയുമാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്

ശ്രീലങ്കന്‍ പര്യടനം വാര്‍ത്ത  ബെന്‍ സ്റ്റോക്‌സ് പുറത്ത്  sri lankan tour news  ben stokes out news
സ്റ്റോക്‌സും ആര്‍ച്ചറും

By

Published : Dec 11, 2020, 7:55 PM IST

ലണ്ടന്‍: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഫ്ര ആര്‍ച്ചറും റോറി ബേണ്‍സുമില്ല. 16 അംഗ ടീമിനെയാണ് ജനുവരി 14ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പരമ്പര കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ശ്രീലങ്കയിലെ ഗലെയിലാണ് പരമ്പര നടക്കുക. പിതാവ് മരിച്ച പശ്ചാത്തലത്തിലാണ് ലങ്കന്‍ പര്യടനത്തില്‍ നിന്നും ബെന്‍ സ്റ്റോക്‌സിനെ ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന സൂചന.

പരിക്ക് ഭേദമായി ഒലി പോപ്പ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സെപ്‌റ്റംബറില്‍ പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് ഒലി പോപ്പിന് പരിക്കേറ്റത്. പരിക്കില്‍ നിന്നും മുക്തനായി ഒലി പോപ്പ് ടീമില്‍ തിരിച്ചെത്തിയെങ്കിലും ശ്രീലങ്കക്ക് എതിരെ കളിക്കാന്‍ സാധ്യതയില്ല. പകരം തുടര്‍ന്ന് ഫെബ്രുവരി അഞ്ചാം തീയ്യതി മുതല്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിലാണ് ഒലി പോപ്പിന്‍റെ സേവനം ലഭ്യമാകുക. ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കളിക്കുക.

ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റ് സ്‌കോഡ്:ജോ റൂട്ട്(നായകന്‍), മോയിന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡോം ബസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, സാക് ക്രൗളി, സാം കറാന്‍, ബെന്‍ ഫോക്‌സ്, ഡാന്‍ ലൗറന്‍സ്, ഡാക് ലീച്ച്, ഡോം സിബ്ലി, ഒലി സ്റ്റോണ്‍, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്. 16 അംഗ ടീമിനെ കൂടാതെ കൂടാതെ ഏഴംഗ റിസര്‍വ് ടീമിനെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details