ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തൻ ചരിത്രം കുറിച്ച് ശ്രീലങ്ക. രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ശ്രീലങ്ക.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ‌് ഒരു ഏഷ്യന്‍ ടീം ടെസ്റ്റ് പരമ്പര നേടുന്നത‌്. ആദ്യ ഇന്നിംഗ്സില്‍ 222 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക വെറും 128 റണ്‍സിന‌് പുറത്തായി. 197 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയില്‍ ബാറ്റുവീശിയാണ് രണ്ട‌് വിക്കറ്റ‌് നഷ്ടത്തില്‍ വിജയത്തിലെത്തിയത്.