കേരളം

kerala

ETV Bharat / sports

അർഹിച്ച നീതി ലഭിച്ച സന്തോഷത്തിൽ ശ്രീശാന്തിന്‍റെ കുടുംബം

ബിസിസിഐയുടെ വിലക്കിനെ ചോദ്യം ചെയ‌്തുള്ള ശ്രീശാന്തിന്‍റെ ഹർജിയിലാണ് സുപ്രീംകോടതി വിധി. ശിക്ഷാ കാലയളവ് പുനപരിശോധിക്കാന്‍ ബിസിസിഐക്ക് മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചു.

ഭുവനേശ്വരി ശ്രീശാന്ത്

By

Published : Mar 15, 2019, 3:32 PM IST

ഐപിഎല്‍ വാതുവയ്പ്പ് കേസിൽ ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത്. ശ്രീശാന്തിന് അർഹിച്ച നീതി ലഭിച്ചു. പ്രതീക്ഷിച്ച വിധിയാണ് കോടതിയിൽ നിന്നും ലഭിച്ചത്, അതിൽ താൻ സന്തോഷവതിയാണ്. ബിസിസിഐ ശ്രീശാന്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി വിധിക്ക് ശേഷം ഭുവനേശ്വരി പ്രതികരിച്ചു. പിന്തുണക്കും പ്രാർത്ഥനക്കും നന്ദി അറിയിച്ച ഭുവനേശ്വരി ശ്രീശാന്ത് ദിവസങ്ങൾക്ക് മുമ്പേ പരിശീലനം തുടങ്ങിയതായും പറഞ്ഞു.
ഭുവനേശ്വരി ശ്രീശാന്തിന്‍റെ പ്രതികരണം
വാതുവയ്പ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ വെറുതെവിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ‌്തുള്ള ശ്രീശാന്തിന്‍റെ ഹർജിയിലാണ് സുപ്രീംകോടതി വിധി. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. ശിക്ഷാ കാലയളവ് പുനപരിശോധിക്കാന്‍ ബിസിസിഐക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചു. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ഈ കാലയളവിനുള്ളില്‍ ബിസിസിഐ അറിയിക്കണം. ക്രിമിനല്‍ കേസും അച്ചടക്കനടപടിയും രണ്ടും രണ്ടാണെന്നും വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.

ABOUT THE AUTHOR

...view details