ശ്രീലങ്കക്കെതിരായ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. കേപ്ടൗണില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിൽ41 റണ്‍സിനായിരുന്നുദക്ഷിണാഫ്രിക്കയുടെ ജയം. ഫ്ലഡ് ലൈറ്റ് തകരാറിനെ തുടർന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ആതിഥേയരുടെ വിജയം.
ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക - ക്രിക്കറ്റ്
ഫ്ലഡ് ലൈറ്റ് തകരാർ മൂലം മത്സരം പൂർത്തിയാക്കാൻ സാധിക്കാത്തതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 49.3 ഓവറില്‍ 225 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 28 ഓവറില്‍ രണ്ടിന് 135 എന്ന നിലയില്‍ നില്‍ക്കെ ഫ്ലഡ് ലൈറ്റിന് തകരാർ സംഭവിച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാൻ സാധിക്കാത്തതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കുകയായിരുന്നു. ആതിഥേയര്‍ക്ക് വേണ്ടി 67 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം പുറത്താവാതെ നിന്നു. ക്വിന്‍റണ്‍ ഡി കോക്ക് (6), ഫാഫ് ഡു പ്ലെസിസ് (24) എന്നിവരാണ് പുറത്തായ താരങ്ങള്‍. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിങ്ക, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 63 റണ്‍സിനിടെ ലങ്കക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആവിഷ്‌ക ഫെര്‍ണാണ്ടോ (9), ഉപുല്‍ തരംഗ (2), ഒഷാഡ ഫെര്‍ണാണ്ടോ (22) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നീട് വന്ന കുശാല്‍ മെന്‍ഡിസ് (56), എയ്ഞ്ചലോ പെരേര (31), പ്രിയാമല്‍ പെരേര (33), ഇസ്രു ഉഡാന (32) എന്നിവരാണ് ലങ്കയെ 200 കടത്തിയത്. കംഗീസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുറമെ ആന്‍റിച്ച് നോര്‍ജേ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.