ദക്ഷിണാഫ്രിക്കയുടെ ലങ്കന്‍ പര്യടനം മാറ്റിവെച്ചു
കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ ആദ്യ പകുതിയില്‍ നടക്കാനിരുന്ന ശ്രീലങ്കന്‍ പര്യടനം സൗത്താഫ്രിക്ക മാറ്റിവെച്ചത്
ജോഹന്നാസ്ബർഗ്: കൊവിഡ് 19-നെ തുടർന്ന് ജൂണ്‍ ആദ്യ പകുതിയില്‍ നടക്കാനിരുന്ന ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. ഏപ്രില്‍ 20നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക അധികൃതർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് ഏകദിനങ്ങളും ടി20യും അടങ്ങുന്നതായിരുന്നു പരമ്പര. പരമ്പര മാറ്റിവെക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അധികൃതർ പറഞ്ഞു. അനുകൂല സാഹചര്യം ഉടലെടുത്താല്‍ ഉടന്‍ പര്യടനം പുനരാരംഭിക്കാന്‍ നടപടിയുണ്ടാകും. ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ടീമിന്‍റെ തയാറെടുപ്പുകളുടെ ഭാഗമായി ഇത്തരം പര്യടനങ്ങൾ അനിവാര്യമാണെന്ന കാഴ്‌ച്ചപ്പാടിലാണ് അധികൃതർ.