ചെന്നൈ:ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആയേക്കുമെന്ന് സൂചന. ഇംഗ്ലീഷ് ദിനപ്പത്രമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് കൊല്‍ക്കത്തയില്‍ നടക്കുന്ന അസോസിയേഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. അവിഷേക് ഡാല്‍മിയയെ സിഎബിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും തെരഞ്ഞെടുപ്പ് ഐക്യകണ്‍ഠേനയാകും. തെരഞ്ഞെടുപ്പ് മറ്റൊരു അപൂർവ സാഹചര്യത്തിന് കൂടി വഴിവെക്കും. ബിസിസിഐയുടെ പ്രസിഡന്‍റായും സിഎബി സെക്രട്ടറിയായും ജേഷ്‌ടാനുജന്‍മാർ ചുമതലയേല്‍ക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭരണ രംഗത്ത് ഇത്തരമൊരു സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
ഗാംഗുലിയുടെ സഹോദരന്‍ സിഎബി സെക്രട്ടറി ആയേക്കും
ഫെബ്രുവരി അഞ്ചിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തേക്കും
ഗാംഗുലി സഹോദരന്‍മാർ
സ്‌നേഹാശിഷ് മുമ്പ് ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം ബംഗാളിന് വേണ്ടി 59 മത്സരങ്ങൾ കളിച്ചു. 2534 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. ആറ് സെഞ്ച്വറിയും 11 അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കരിയർ. 18 എ ലിസ്‌റ്റ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.